*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി കെ രാജു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലായി  നിരവധി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി  കെ രാജു. പുനലൂര്‍ നഗരസഭയില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ സഹായത്തോടെ ധാരാളം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. പുനലൂര്‍ പട്ടണത്തില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതിന് ഒരു മുതല്‍ക്കൂട്ടാകും. കൂടാതെ സുഭിക്ഷ കേരളം പദ്ധതി മുഖേനയും കാര്‍ഷിക-ക്ഷീര മേഖലകളില്‍ ധാരാളം തൊഴിലുകള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമായ 10 ലക്ഷം രൂപയും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി നഗരസഭയില്‍ നിന്നുമുള്ള 10 ലക്ഷം രൂപയും ഉള്‍പ്പെടെ 20 ലക്ഷം രൂപ  ചെലവഴിച്ചാണ് കുടുംബശ്രീ ബസാര്‍ ആരംഭിച്ചത്. വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍,  സ്റ്റേഷനറീസ്, സോപ്പ്, ലോഷന്‍ തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ലഭ്യമാകും. ഹാബിറ്റാറ്റ് ഗ്രൂപ്പിനായിരുന്നു നിര്‍വഹണ ചുമതല.
ചടങ്ങില്‍ പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ എ ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ഓമനക്കുട്ടന്‍, സുഭാഷ് ജി നാഥ്, അംജത് ബിനു, സെക്രട്ടറി ജി രേണുകാദേവി, മുന്‍ ചെയര്‍മാന്‍മാരായ എം എ രാജഗോപാല്‍, കെ രാജശേഖരന്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.