ഇന്ന് വൈകിട്ട് ആറു മണിയോട് കൂടി പുനലൂര്‍ പേപ്പര്‍മില്ലിനു സമീപമുള്ള സര്‍ക്കാര്‍മുക്ക് റേഷന്‍കടക്ക് സമീപത്തുള്ള കടയില്‍ സംസാരിച്ചു കൊണ്ടിരുന്ന നാല് യുവാക്കളെ അകാരണമായി മര്‍ദ്ദിക്കുകയും നാലുപേരെയും പിടിച്ചു പോലീസ്‌സ്റ്റേഷനില്‍ കൊണ്ട് പോയി.
ചാലക്കോട് റേഡിയോ പാര്‍ക്കിനു സമീപത്ത് വാടകക്ക് താമസിക്കുന്ന തൈക്കാട് പുത്തന്‍വീട്ടില്‍ 40 വയസുള്ള അഷറഫിനെയാണ് മുതുകിലും കഴുത്തിനും ലാത്തി കൊണ്ട് അടിക്കുകയും പത്തടി താഴ്ചയിലുള്ള ഓടയില്‍ തള്ളിയിടുകയും ചെയ്തു.വീഴ്ചയില്‍ കാലിന്റെ തുടയ്ക്കും പരുക്കേറ്റിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന 45 വയസുള്ള നൂര്‍ മന്‍സിലില്‍ നൂറുദീനെ ലാത്തികൊണ്ട് ഇടത് കാലില്‍ അടിച്ചു ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന കരിക്കത്തില്‍ വീട്ടില്‍ 54 വയസുള്ള രമേശ് കുമാര്‍ സജിയ മന്‍സിലില്‍ 45 വയസുള്ള സിദ്ദിക്ക് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
സംഭവ സ്ഥലത്തെത്തിയ നാസര്‍ എന്ന പൊതുപ്രവര്‍ത്തകന്‍ റൂറല്‍ എസ്.പി അടക്കമുള്ള ഉന്നത അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ അഷറഫ്,നൂറുദീന്‍ എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ