*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ജനവാസമേഖലയില്‍ പുലിയും കാട്ടാനയും മ്ലാവും പന്നിയും കുരങ്ങും; ജന ജീവിതം ദുസ്സഖമായി;ഭയന്ന് നാട്ടുകാര്‍


 

ജനവാസമേഖലയില്‍ പുലിയും കാട്ടാനയും മ്ലാവും പന്നിയും കുരങ്ങും; ജന ജീവിതം ദുസ്സഖമായി;ഭയന്ന് നാട്ടുകാര്‍

തെന്മല∙ കിഴക്കന്‍മേഖലയില്‍ വീണ്ടും വന്യമൃഗശല്യം . പുലിയും കാട്ടാനയും മ്ലാവും പന്നിയും കുരങ്ങും ജനവാസ മേഖലയില്‍ വിലസുന്നു. കഴിഞ്ഞദിവസം ഒറ്റക്കല്‍ പുളിമുക്കിന് സമീപം രാധാകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തില്‍ പുലിയെ കണ്ടു. സമീപത്തെ തോട്ടത്തില്‍ ടാപ്പിങിനു വന്ന ജോയി എന്ന ആളാണ് പുലര്‍ച്ചെ 5ന് പുലിയെ കണ്ടു ഭയന്നോടിയത്. ഇതേദിവസം ഗാന്ധി കവലയില്‍ നിന്നും മുരുകന്‍കോവിലിലേക്ക് പോകുന്ന വഴിയിലെ ഒരു വീട്ടിലെ വളര്‍ത്തു നായെ പുലി പിടിച്ചിരുന്നു. ഒറ്റക്കല്‍ ഭാഗത്ത് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവാണ്.

ജനവാസ മേഖലയില്‍ പുലിയെത്തിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട്ടം മേഖലയില്‍ പുലിക്കൊപ്പം കാട്ടാന ശല്യവും വര്‍ധിക്കുന്നു. തെന്മല പഞ്ചായത്തിലെ നാഗമല, കുറവന്‍താവളം, മാമ്പഴത്തറ എന്നിവടങ്ങളില്‍ കാട്ടാനയും മ്ലാവും സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്. ആനയെ ഭയന്ന് ടാപ്പിങിനു പോകാനും തൊഴിലാളികള്‍ ഭയക്കുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്ബാറ, ആനച്ചാടി, ഫ്ലോറന്‍സ്, ചേനഗിരി എന്നിവടങ്ങളിലും കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. ആനകള്‍ വനാതിര്‍ത്തി കടക്കാതിരിക്കാന്‍ ട്രഞ്ച് എടുക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.ചക്ക,മാങ്ങ,തേങ്ങ,മരച്ചീനി,കിഴങ്ങ് വര്‍ഗങ്ങള്‍ ഒന്നും തന്നെ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാറില്ല
വന്യ മൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ ഈ മേഖലയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുകയാണ്.
കര്‍ഷകരുടെ ഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുവാനും കൂടാതെ പെറ്റ് പെരുകിയ പന്നി തുടങ്ങിയ മൃഗങ്ങളെ നിയന്ത്രിക്കുവാനും ഉള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം.

വനാതിര്‍ത്തികളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച്‌ ട്രഞ്ച് എടുക്കാനുള്ള നീക്കവും ഫലം കണ്ടില്ല. കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നത് തടയാനാണ് ട്രഞ്ച് എടുക്കുന്നത്. നിശ്ചിത അകലത്തിലും ആഴത്തിലുമുള്ള കുഴി എടുത്താല്‍ ആനകള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് എത്തുന്നത് തടയാം. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റ് സാമ്ബത്തിക ബാധ്യത ഇല്ലാതെ വനംവകുപ്പിന് കാര്യം സാധിക്കാം. വനത്തില്‍ ഒട്ടേറെ ജോലികള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.