*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സി.പി.ഐയിലെ ചേരിപ്പോര്: സുപാലിന്റെ മെമ്പര്‍ഷിപ്പില്‍ പാര്‍ട്ടിയുടെ കത്തി.

സി.പി.ഐയിലെ ചേരിപ്പോര്: സുപാലിന്റെ മെമ്പര്‍ഷിപ്പില്‍ പാര്‍ട്ടിയുടെ കത്തി.

മൂന്ന് മാസത്തേക്ക് സസ്പെന്‍ഷന്‍,​ ആര്‍. രാജേന്ദ്രന് പരസ്യശാസന

കൊല്ലം: പി.എസ്. സുപാലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ ജില്ലയിലെ സി.പി.ഐ ഞെട്ടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കടുപ്പിക്കുമെന്ന് കരുതിയില്ല. പാര്‍ട്ടിയുടെ ചോര വീഴ്ത്തുന്ന തീരുമാനമെന്ന് സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തെ കാനം വിരുദ്ധ പക്ഷം വിലയിരുത്തുമ്ബോള്‍ പാര്‍ട്ടിയാണ് വലുതെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് കാനം പക്ഷം പറയുന്നു.

സി.പി.ഐയില്‍ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് തൊട്ടു മുന്‍പ് മുതല്‍ ആരംഭിച്ച വിഭാഗീയതയ്ക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ താക്കീത് കൂടിയാണ് ഇന്നലത്തെ തീരുമാനം. എന്നാലിത് പക്ഷപാതപരമായിപ്പോയെന്നും വിമര്‍ശനമുണ്ട്. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ സുപാലിനെ സസ്പെന്‍ഡ് ചെയ്യാനും ആര്‍. രാജേന്ദ്രനെ ശാസിക്കാനുമുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചത് കാനമാണ്. പിന്നീട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും കാനം സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം അവതരിപ്പിച്ചു. പക്ഷെ കൗണ്‍സില്‍ യോഗത്തില്‍ പി.എസ്. സുപാല്‍ പങ്കെടുത്തില്ല. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്. ഇവിടെ നിന്ന് യോഗത്തില്‍ പങ്കെടുത്ത 16 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ 12 പേരും നിര്‍ദ്ദേശത്തെ എതിര്‍ത്തു. കടുത്ത നടപടി പാടില്ലെന്നായിരുന്നു ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുള്ള കടുത്ത നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നടപടി തത്കാലത്തേക്ക് മാറ്റിവയ്ക്കണെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയ്ക്ക് പുറത്ത് നിന്നും സമാനമായ ആവശ്യം ഉയര്‍ന്നു. പക്ഷെ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം അംഗീകരിക്കണമെന്ന നിലപാടില്‍ കാനം ഉറച്ചുനിന്നു. ഇതോടെ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന കെ.പി. രാജേന്ദ്രന്‍ നടപടി വായിച്ച്‌ യോഗം പിരിച്ചുവിട്ടു.

സസ്പെന്‍ഷന് പിന്നില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊട്ടാരക്കരയില്‍ നടന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ അസ്വാഭാവിക സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പി.എസ്. സുപാലും ആര്‍. രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കം അതിരുവിട്ടു. ഇതോടെ ജില്ലാ കൗണ്‍സില്‍ എക്സിക്യുട്ടീവ് യോഗങ്ങള്‍ ചേരുന്നത് സംസ്ഥാന നേതൃത്വം വിലക്കിയതിനൊപ്പം രണ്ടുപേരോടും സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു. ആര്‍. രാജേന്ദ്രന്‍ വിശദമായ വിശദീകരണം നല്‍കി. രണ്ട് വാക്യങ്ങളില്‍ മറുപടിയൊതുക്കിയ സുപാലിനോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു. ഈ രണ്ട് വിശദീകരണങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്നലെ നിര്‍ണായക തീരുമാനമെടുത്തത്.

ജില്ലാ കൗണ്‍സില്‍ 12ന്

ഈമാസം 12ന് ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് സംസ്ഥാന കൗണ്‍സില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. പുതിയ ജില്ലാ സെക്രട്ടറിയെ സംബന്ധിച്ചുള്ള നിര്‍ദ്ദേശവും ഒരുപക്ഷെ ഈ കൗണ്‍സില്‍ യോഗത്തില്‍ വച്ചേക്കും.

''പാര്‍ട്ടി തീരുമാനത്തെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കാനില്ല''

പി.എസ്. സുപാല്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.