TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് ജോലികൾക്കിടയിൽ വിവിഐപി കുത്തിവയ്പ്


ദുബായ്•കോവിഡ് ജോലികൾക്കിടയിൽ ഇങ്ങനെയൊരു വിവിഐപി കുത്തിവയ്പ് നൽകേണ്ടി വരുമെന്ന് ശോശാമ്മ കുര്യാക്കോസ് (വൽസമ്മ) ഒരിക്കലും വിചാരിച്ചില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയ ശോശാമ്മ സമൂഹമാധ്യമങ്ങളിലും താരമായി.
ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാര മജ് ലിസിൽ അദ്ദേഹത്തിന് വാക്സീൻ നൽകിയപ്പോൾ കുശലാന്വേഷണം നടത്തിയതും ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും മറക്കാനാവില്ലെന്നും ശോശാമ്മ പറഞ്ഞു. 

കുമളി ആനവിലാസം പോത്താനിക്കൽ ശോശാമ്മയാണ് ദുബായിൽ വാക്സീൻ ഉദ്ഘാടനം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനിൽ സ്റ്റാഫ് നഴ്സായ ശോശാമ്മ ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് സെപ്റ്റംബർ പകുതിയോടെ ആദ്യ കുത്തിവയ്പെടുത്തു. തുടർന്നു പല മന്ത്രിമാർക്കും വാക്സീൻ നൽകാനുള്ള അവസരം ലഭിച്ചു.ഒടുവിൽ കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിക്ക് വാക്സീൻ നൽകാനുള്ള അവസരവും ലഭിച്ചു. 

1992ൽ ദുബായിലെത്തിയ ശോശാമ്മയ്ക്ക് ഏഴുവർഷം കഴിഞ്ഞപ്പോൾ ആരോഗ്യവകുപ്പിൽ ജോലി ലഭിക്കുകയായിരുന്നു. ഭർത്താവ് കോട്ടയം മീനേടം വൈദ്യം പറമ്പിൽ കുറിയാക്കോസ്(സാബു) ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ഏക മകൻ ജുബിനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.