കൊല്ലം അഞ്ചലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ നേതൃത്വതിൽ കോഴിവിതരണം നടത്തിയതായി പരാതി.
22 വാർഡുകളിൽ നിന്നും കോഴിയെ വാങ്ങാൻ ഒരു കേന്ദ്രത്തിൽ ആളുകളെ വിളിച്ച് വരുത്തിയാണ് കോഴി വിതരണം നടത്തിയതെന്നും ഇത് കോവിഡ് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പരാതി.
സംഭവത്തിൽ കളക്ടർക്ക് പരാതി കൊടുക്കുമെന്ന് ഇടമുളയ്ക്കൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി അറിയിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണ കക്ഷിയിലെ ആളുകളെ ലിസ്റ്റിൽ തിരുകി കയറ്റിയാണ് കോഴി വിതരണം നടത്തിയതെന്നും ഇതിൽ വ്യാപക അഴിമതി ഉണ്ടെന്നും കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡന്റ് റോയി തങ്കച്ചൻ ആരോപിച്ചു.
എന്നാൽ പഞ്ചായത്തിലെ അര്‍ഹതപ്പെട്ടവർക്കാണ് കോഴി വിതരണം നടത്തിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ അറിയിച്ചു.
ന്യൂസ് ബ്യുറോ അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ