കൊല്ലം അഞ്ചലില്‍ വൈദ്യുതാഘാതമേറ്റ് മയിലിന് ദാരുണാന്ത്യം.
കെ.എസ്.ഈ.ബി അഞ്ചൽ ഈസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ള ഒരു നട ജംഗ്ഷനിലെ ട്രാൻസ്ഫോര്‍മറിലെ വൈദ്യുതി ലൈനിൽ തട്ടിയ മയിൽ വൈദ്യുതാഘാതമേറ്റ് ചാവുകയായിരിന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഈ.ബി അഞ്ചൽ ഈസ്റ്റ് ഓഫീസ് ജീവനക്കാരുടെ സഹായത്താൽ ട്രാൻസ്ഫോര്‍മറിൽ ചത്തിരുന്ന മയിലിനെ നിലത്ത് എത്തിച്ചു.
കെ.എസ്.ഈ.ബി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചൽ റയിഞ്ചാഫീസിൽ നിന്നും എത്തിയ വനപാലകർ ചത്ത മയിലിന്റെ മഹസർ രേഖപെടുത്തിയ ശേഷം പേസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ