ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ന്യൂനമര്‍ദ്ദം: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കം

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു  അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് മുന്നൊരുക്കങ്ങളായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ സമിതിയോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
തീരപ്രദേശത്തു നിന്നും  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. അവശ്യ സര്‍വീസുകളായ വൈദ്യുതി ബോര്‍ഡ്, ഫിഷറീസ്,  പൊലീസ്,  റവന്യു വിഭാഗങ്ങള്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വിഭാഗങ്ങള്‍ കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. കോസ്റ്റല്‍ പൊലീസ് ജാഗ്രത സമിതി മുഖേന കടലില്‍ പോയവരെ തിരികെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കൂര്‍ മാറ്റി പാര്‍പ്പിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കല്ലടയാര്‍, പള്ളിക്കലാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി വരുന്നു. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ്, ക്രെയിന്‍,  മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ വാഹനങ്ങളും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെ എസ് ആര്‍ ടി സി ബസുകളും തയ്യാറാക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. വൈദ്യുതി വകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍ ഉപകരണങ്ങള്‍ സഹിതം സജ്ജമായിട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായാല്‍  പകരം സംവിധാനമൊരുക്കാന്‍ ബി എസ് എന്‍ എല്‍ ന് ചുമതല നല്‍കി. ജില്ലയിലെ മലയോര മേഖലയിലെ ഗതാഗതം ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ നാലുവരെ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുവരെ നിയന്ത്രിക്കും. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തുവരുന്നു. അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി ജില്ലയിലെ പോലീസ് സേന സന്നദ്ധമായി നില്‍ക്കും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍
പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രളയ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം. പുഴ, തോട്, ബീച്ച് എന്നിവിടങ്ങളില്‍ ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാതെ ആരും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ 1077 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ആശങ്കയില്ലാതെ അടിയന്തര ഘട്ടങ്ങളില്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ ഏവരും സന്നദ്ധത കാട്ടണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.