*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഇരവിപുരം മയ്യനാട് കൈതപ്പുഴയിൽ വൻ കഞ്ചാവ് വേട്ട.


കൊല്ലം  ഇരവിപുരം മയ്യനാട് കൈതപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. വീടിനുള്ളിൽ ട്രോളി ബാഗിൽ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും, ഇരവിപുരം പൊലീസും ചേർന്ന് പിടിച്ചെടുത്തു.

ശനിയാഴ്ച രാത്രിയിൽ നടന്ന റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൈതപ്പുഴ പാലത്തിനടുത്ത് സുനിൽ മന്ദിരത്തിൽ അനു എന്നു വിളിക്കുന്ന അനിൽകുമാറിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സമാനമായ കേസുകളിൽ നേരത്തേയും ഇയാൾ പിടിയിലായിട്ടുണ്ട്. ഓച്ചിറയിൽ നിന്നാണ്വ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

എന്നാൽ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ കൊണ്ടുവന്നതാകാം കഞ്ചാവെന്നാണ് പൊലീസ് കരുതുന്നത്.കഴിഞ്ഞ ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം ജില്ലയിൽ കണ്ടെയ്നറിൽ നിന്നും പിടികൂടിയ കഞ്ചാവും ഇതുപൊലെ പൊതികളിലാക്കിയ നിലയിലായിരുന്നു. 

കൈതപ്പുഴയിൽ നിന്നും പിടികൂടിയ കഞ്ചാവ് ഒരു പൊതിയ്ക്കുള്ളിൽ രണ്ടു കിലോ വീതമാണ് ഉണ്ടായിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് നൽകുന്നതിനായി വാങ്ങി കൊണ്ടുവന്നു സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും.മുമ്പും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുള്ള ഇയാളുടെ വീടും പരിസരവും കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് സംഘം റെയ്ഡ് നടത്തി വീടിനുള്ളിൽ ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

രണ്ട് ദിവസത്തിനിടെ മയ്യനാട് പഞ്ചായത്ത് പ്രദേശത്തെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. വെള്ളിയാഴ്ച പട്ടരുമുക്കിൽ നിന്നും മൂന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉൾപ്പടെ രണ്ടു പെരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. 

കൈതപ്പുഴയിൽ കഞ്ചാവ് പിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സി.ഐ.കൃഷ്ണ കുമാർ പിടിയിലായ പ്രതിയുടെ ദേഹപരിശോധന നടത്തി. മയ്യനാട് കൈതപ്പുഴ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തു സംഘം പ്രവർത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ റ്റി. നാരായണൻ ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസി .പി പ്രദീപ് കുമാറിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കൈതപ്പുഴ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നത്.

ഇരവിപുരം എസ്.എച്ച്.ഓ. വിനോദ് കെ.,  ഇരവിപുരം എസ്.ഐ.അനീഷ് എ.പി, ഡാൻസാഫ് ടീം എസ്.ഐ.ജയകുമാർ, എസ്.ഐ.മാരായ ബിനോദ് കുമാർ, വനിതാ എസ്.ഐ നിത്യാസത്യൻ, സന്തോഷ്, സുനിൽ, എ.എസ്.ഐ.ഷിബു.ജെ.പീറ്റർ, എസ്.സി.പി.ഒ.രാജേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി.ജെറോം, മനു, ബൈജു, സീനു, റൂബി, കൺട്രോൾ റൂമിൽ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.