ജില്ലാപഞ്ചായത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥി കുളത്തൂപ്പുഴയില്‍ പര്യടനം നടത്തി.
ശാസ്താവിന്റെ ദര്‍ശന പുണ്യം തേടി ജില്ലാപഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഏരൂര്‍ സുനില്‍ കുളത്തൂപ്പുഴയില്‍ പര്യടനം നടത്തി.
കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേയ്ക്കും,അമ്പലക്കടവ് പാലം യാഥാര്‍ഥ്യമാക്കുന്നതിനും മറ്റ് സമഗ്ര വികസനത്തിനും മുഖ്യപരിഗണന താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നല്‍കുമെന്നും ഏരൂര്സുനില് പര്യടനവേളയില്‍ പറഞ്ഞു.
മറ്റ് സ്ഥാനാര്‍ഥികളോടും.ബി.ജെ.പി. പ്രവര്ത്തകരോടുമൊപ്പമെത്തി രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഭക്തരേയും നാട്ടുകാരേയും കണ്ട് അനുഗ്രഹം തേടുകയും കുളത്തൂപ്പുഴ ജംഗഷനിലെ വ്യാപാരികളേയും ആട്ടോറിക്ഷാ തൊഴിലാളികളേയും, മാര്‍ക്കറ്റുകളിലും സന്ദര്‍സിച്ച് വോട്ടറന്മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്.
കുളത്തൂപ്പുഴ,തിങ്കള്‍കരിക്കം ബ്ലോക്ക് പഞ്ചായത്ത്, ഠൌണ്‍ വാര്‍ഡ് സ്ഥാനാര്‍ഥികളായ സുബ്രഹ്മണ്യന്, മഞ്ജുഷ, ആർ.എസ്. ബിന്ദുവും, ബി ജെ പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി പ്രസിഡൻറ് ജി. അരുൺ, ജനറൽ സെക്രട്ടറി കൈലാസം മുരളി, ബി ഡി. ജെ. എസ് പുനലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഞ്ചൽ കൃഷ്ണൻകുട്ടി. പഞ്ചായത്ത് സമിതി പ്രസിഡന്റ് സതീശൻ. സംഘ പരിവാർ നേതാക്കളായ കുളത്തൂപ്പുഴ ഉണ്ണികൃഷ്ണൻ, ഇല്ലിക്കുളംജയകുമാർ,അനിൽ, സോമശേഖരൻ നായർ, സുരേഷ്, തുടങ്ങിയവര്‍ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ