TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കൽ കുമ്മിൾ പള്ളിക്കുന്ന് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കടയ്ക്കൽ കുമ്മിൾ പള്ളിക്കുന്ന് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  

കുമ്മിൾ പള്ളിക്കുന്ന് കൊച്ചായികോട് വീട്ടിൽ ഷാജഹാൻ ഫസീല ദമ്പതികളുടെ മകൾ 21 വയസുള്ള ഷെഹിനയാണ് മരിച്ചത്.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് ട്രെയിനിയായി ജോലി നോക്കി വരികയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് സുഖം ഇല്ലാത്തതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയത്.

അവിടെ നിന്നും മരുന്നും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുകയും മൂന്നു ദിവസത്തിന് ശേഷം വീണ്ടും ഹോസ്പിറ്റലിൽ പോവുകയും ചെയ്തു അസുഖം കൂടിയതിനാല്‍ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു,    

അവിടെ ചികിത്സയിലിരിക്കെയാണ് താന്‍ മണ്ണെണ്ണയും എലിവിഷവും കഴിച്ചിട്ടുണ്ട് എന്ന് ഡോക്ടറോട് പറയുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു.അപ്പോഴേക്കും ആന്തരാവയവങ്ങള്‍ക്ക് ക്ഷതം പറ്റിയിരുന്നു.  

തുടര്‍ന്ന് ഞായറാഴ്ച രാവിലെ മരണപ്പെടുന്നത്. കുട്ടിയുടെ മരണത്തിൽ ബന്ധുക്കൾ കുട്ടി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കുന്നു.

കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ അഞ്ചൽ സ്വദേശി സ്വര്‍ണ്ണം തട്ടിയെടുക്കുയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു അതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആണ് കുട്ടി ആത്മഹത്യ ചെയ്തത്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.