പുനലൂര്‍ നിയോജക മണ്ഡലത്തിലെ കരവാളൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യാതിഥിയായി.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് പദവിയിലേക്ക് ഉയരുകയാണ്. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്‍. പൊതുജനങ്ങള്‍ക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനം ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചു ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിന്റെ നിര്‍മാണം. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോര്‍, കാത്തിരിപ്പിനുള്ള സ്ഥലം, ശൗചാലയം, പാര്‍ക്കിംഗ്, ചുറ്റുമതില്‍ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാജന് ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സരോജദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശ്രീലക്ഷ്മി, പുനലൂര്‍ ആര് ഡി ഒ ബി.ശശികുമാര്‍, തഹസില്‍ദാര്‍ കെ സുരേഷ്, വില്ലേജ് ഓഫീസര്‍ സത്യന് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ