ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കിളിമാനൂർ അമ്മയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത പതിനൊന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ

കിളിമാനൂർ അമ്മയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത പതിനൊന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയുമായി അവിഹിത
ബന്ധത്തിലേർപ്പെട്ടിരുന്നതും തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന കൊല്ലം
ജില്ലയിൽ ആലപ്പാട് വില്ലേജിൽ ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ 37 വയസുള്ള ഷാനിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
2018 -ൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജയ്ക്കായി എത്തുകയും സമീപ വാസിയായ സ്ത്രീയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ ഇയാൾ വീട്ടിലെത്തുകയും വീട്ടിൽ ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്തു.

മാതാവ് കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി ആ സമയം ഈ സംഭവത്തെപ്പറ്റി പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് അമ്മയുമായി വഴക്കിട്ട കുട്ടി അച്ഛനോട്
സംഭവത്തെപ്പറ്റി പറയുകയും, കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും
ചെയ്തു.

തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് കോതമംഗലം വടാട്ടുപാറ എന്ന സ്ഥലത്തു നിന്നും ഷാനെ കണ്ടെത്തുകയും അവിടെ ശ്യാം തിരുമേനി എന്ന് വ്യാജ പേരിൽ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തി വന്നിരുന്നതായും കണ്ടെത്തി. കരുനാഗപ്പള്ളി ഇടക്കുളങ്ങരയുള്ള ഒരു പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിലെ അഡ്രസ്സിൽ ശ്യാം നമ്പൂതിരി എന്ന പേരിൽ വ്യാജ ഐ.ഡി പ്രൂഫ് തയ്യാറാക്കിയാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽപൂജാരി ആയി ജോലി നോക്കിയിരുന്നത്. ഇയാൾ പൂജാരി ആയി ജോലി ചെയ്യുന്ന സ്ഥലത്തെ സ്ത്രീകളുമായി സൗഹ്യദം സ്ഥാപിക്കുകയും അവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം മുങ്ങുകയുമാണ് പതിവ്.

ഇയാൾ ഉപയോഗിക്കുന്ന സിം കാർഡുകൾ മാറ്റി പുതിയ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതിനാൽ ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ആർക്കും അറിയില്ലായിരുന്നു. ഇത്തരത്തിൽ ഇയാൾ വിവിധ സ്ഥലങ്ങളിൽ സ്ത്രീകളുമായി സൗഹ്യദം സ്ഥാപിച്ചതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.

ഇയാളുടെ അച്ചന് മത്സ്യബന്ധനമാണ് ജോലി ഇയാൾ യാതൊരു വിധ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ലാത്ത ആളുമാണ്. സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് യോഗ്യത. ഇയാളുടെ പക്കൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകളും നിരവധി സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള സമാനമായ കുറ്റകൃത്യങ്ങൾ മറ്റു സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.
കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഓ കെ.ബി മനോജ് കുമാറിന്റെ നിർദ്ദേശാനുസരണം
എസ്.ഐ ബിജുകുമാർ എസ്.സി.പി.ഓ മനോജ്, സി.പി.ഓമാരായ സജീവ്, വിനീഷ്  എന്നിവർ ചേർന്ന് പ്രതിയെ കോതമംഗലത്തു നിന്നും അറസ്റ്റു ചെയ്തു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.