*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂര്‍ത്തീകരിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ് ഉപഹാരം ഏറ്റുവാങ്ങി. മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ഈ പ്രവൃത്തി മാത്യകാപരമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.

മുന്‍പുണ്ടായിരുന്ന ടോയ്‌ലറ്റ് കേന്ദ്രത്തെ നാല് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നവീകരിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപത്തായി ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ടോയ്‌ലറ്റില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ സൗകര്യവുമുണ്ട്. ഇതോടൊപ്പം വിശ്രമകേന്ദ്രത്തിന് സമീപത്തായി സന്ദര്‍ശകര്‍ക്ക് ലഘുഭക്ഷണമൊരുക്കി കുടുംബശ്രീ കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍  അസിസ്റ്റന്റ് സെക്രട്ടറി അനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ദു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.