ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. ശിലാഫലകവും പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ജില്ലാ ആശുപത്രിയില്‍ കേരളപ്പിറവി ദിനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഡയാലിസിസ് യൂണിറ്റിന് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം സമയബന്ധിതമായി പൂര്‍ത്തീകരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന സമിതി അധ്യക്ഷന്‍ വി ജയപ്രകാശ് അധ്യക്ഷനായി. ഡയാലിസിസ് യൂണിറ്റിന് സമീപമാണ് 53 ലക്ഷം രൂപ ചെലവില്‍ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം നിര്‍മിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കിടയില്‍ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം പ്രയോജനകരമാകും. നിലവില്‍ 11 കിടക്കകളും അനുബന്ധ സജീകരണങ്ങളും തീവ്ര പരിചരണ വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്.
അത്യാഹിത സാഹചര്യങ്ങള്‍ നേരിടാന്‍ ഡോക്ടര്‍മാരുടെ സേവനവും മികച്ച അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളും ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തില്‍ സജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വി അജിത, ആര്‍ എം ഒ ഡോ അനൂപ്, ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, ഡോ ശ്യാം, ജില്ലാ ആശുപത്രി മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍, മറ്റ് ജില്ലാ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.