ഇനി ശരണം വിളികളുടേയും ഭക്തിയുടേയും നാളുകള്‍ ശബരിമല ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഇടത്താവളമായ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ ഇതിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് ക്ഷേത്രം അധികൃതര്‍.
ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങല്ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പലിച്ച് ദര്‍ശനം നടത്താനുളള അവസരം ഉണ്ടാക്കിയിട്ടുളളതായി ക്ഷേത്രം സബ് ഗ്രൂപ്പ് ആഫീസര്‍ വാസുദേവ നമ്പ്യാര്‍ അറിയിച്ചു.
പരിസരത്തെ കാടുകൾ തെളിച്ച് ഭക്തര്‍ക്ക് വേണ്ടുന്ന ഏല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കി കഴിഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ ഉളളതിനാള് അന്നദാനവും വിരിവയ്ക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവും.
പരശുരാമ നിര്‍മ്മിതമായ ക്ഷേത്രത്തിലെ പ്രതിഷ്ഠ കുളത്തൂപ്പുഴ ബാലകന് എന്നാണ് അറിയപ്പെടുന്നത്.
ഇവിടെ ഇരുമുടികെട്ട് നിറച്ച് മല ചവുട്ടി ദര്‍ശനം നടത്തിയാല്‍ പുണ്യ മോക്ഷ പ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.
അന്യ സംസ്ഥാനത്തു നിന്നും ആയിരങ്ങളാണ് ഇവിടെ ദര്‍ശനത്തിനെത്തുന്നത്.കല്ലടയാറിന്റെ തീരത്തായുള്ള ക്ഷേത്ര കടവിലെ മത്സ്യങ്ങല് പ്രശസ്തവുമാണ് ഇവയ്ക്ക് അന്നമൂട്ട് വഴിപാട് നടത്തിയാല്‍ ത്വക്ക് രോഗം ശമിക്കുമെന്നും കരുതി വരുന്നു.ഇത് പ്രധാന വഴിപാടുകളിലൊന്നാണ്. മകരവിളക്ക് ദിനത്തിലെ അന്നദാനത്തിനു അന്യദേശത്ത് നിന്നും ഭക്തരെത്തുന്നുണ്ട്.
ശബരിമലക്ക് പോകുന്ന ദിവസം അന്നദാനം, ഭജനം, പടുക്ക ഇവയെല്ലാം നടത്തണം മുല്ലപ്പന്തലൊരുക്കി ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരമാകണം കെട്ടുനിറക്കേണ്ടത് ഇതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
അതിനാല്‍ തന്നെ സൌകര്യമൊരുക്കാന്‍ ക്ഷേത്ര അധികൃതര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് കുടിവെളള സൌകര്യങ്ങളും വാഹനം നിര്‍ത്തി ഇടുന്നതിനും വൈദ്യുത ദീപങ്ങള്‍ തെളിക്കുന്നതിനും സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
ശൌച്യാലയങ്ങളും,കുളിക്കടവുകളുടേയും സൌകര്യം മെച്ചപ്പെടുത്തി. കടകമ്പോളങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ