ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അരിപ്പ സമര ഭൂമിയിലെ തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊല്ലം കുളത്തൂപ്പുഴ അരിപ്പസമര ഭൂമിയിലെ തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടെയുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി പോലീസിന്‍റെ പിടിയില്‍. എരുമേലി പന്തപ്ലായ്ക്കല്‍ വീട്ടില്‍ 39 വയസുള്ള അശോകന്‍ ആണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലാകുന്നത്. 

റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. കഴിഞ്ഞ ജൂണ്‍ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. സമരഭൂമിയില്‍ കുടില്‍കെട്ടുന്നതിനിടയില്‍ ഇരുവരും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും മണിയനെ വട്ടിമുറിവേല്‍പ്പിക്കുകയുമായിരുന്നു. കൂട്ടുപ്രതിയായ അശോകന്‍റ ഭാര്യപിതാവ് 50 വയസുള്ള കുഞ്ഞുമോനെ  പോലീസ് അന്നുതന്നെ പിടികൂടി റിമാന്‍റ് ചെയ്തിരുന്നങ്കിലും അശോകന്‍ ഒളിവില്‍ പോകുകയായിരുന്നു. 

സമരഭൂമിയില്‍ മദ്യലഹരിയില്‍ സംഘര്‍ഷവും അക്രമണങ്ങളും പതിവാകുന്നത് തലവേദയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

ഏരുമേലിയിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസ് എസ്.ഐ. എന്‍.ആശോക് കുമാര്‍,സി.പി.ഒ.സുചിത്എന്നിവരുടെ നേതൃത്വത്തിലുളള സംഘം എരുമേലിയിലെത്തിയാണ്  പ്രതിയെ പിടികൂടിയത്. 

അരിപ്പ സമരഭൂമിയില്‍ എത്തിച്ച് തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.