TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഇരുമുന്നണികളും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി.


കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഇരുമുന്നണികളും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു ഒരുദിവസം കൂടി അവശേഷിക്കേ ഇടതുവലതു മുന്നണികള്‍ എല്ലാവാര്‍ഡിലേയും സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. 

ബി.ജെ.പിയും മൂന്ന് വാര്‍ഡുകളിലൊഴികെ എല്ലാ വാര്‍ഡുകളിലും പത്രിക സമര്‍പ്പിച്ചു. ഏഴംകുളം, നെല്ലിമൂട്, പതിനൊന്നാം മൈല്‍ വാര്‍ഡുകളിലെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ഉളളതിനാല്‍ കഴിഞ്ഞ കാലങ്ങളെ പോലെ അണികള്‍ കൂട്ടമായി എത്താതെ സ്ഥാനാര്‍ഥികളുടെ ചെറിയ സംഘങ്ങളായിട്ടായിരുന്നു പത്രിക സമര്‍പ്പണം. 

വാര്‍ഡുകളില്‍ പലതിലും വിമത ശല്യം ഇക്കുറിയും രൂക്ഷമായിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ വനിതയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ച് നിലവിലെ പഞ്ചായത്ത് അംഗം യു.നാസറുദീന്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാസ്ഥാനങ്ങളും രാജിവച്ച് വിമതനായി രംഗത്ത് വന്നിട്ടുണ്ട്.

സ്വീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇരുപാട്ടികളുടെയും ഘടക കക്ഷികളില്‍ പ്രമുഖരും നോമിനേഷന്‍ സമര്‍പ്പിച്ച് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. 

ഇരുപതു വാര്‍ഡുകളിലായി അറുപത്തി ഒന്ന് സ്ഥാനാര്‍ഥികളുടെ 108 നോമിനേഷനുകളാണ് ബുധനാഴ്ച ലഭിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.