ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡില്ലാ സർട്ടിഫിക്കറ്റിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന കേസ് പരാതിക്കാരി പിന്മാറി The plaintiff withdrew the case of torture when she received no Covid 19 certificate


കൊല്ലം കുളത്തൂപ്പുഴയില്‍ കോവിഡില്ലാ സർട്ടിഫിക്കറ്റിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന കേസ് പരാതിക്കാരി പിന്മാറി
നിരീക്ഷണ കാലാവധിക്കു ശേഷം കോവിഡില്ലാ സർട്ടിഫിക്കറ്റിനു വേണ്ടി ചെന്നപ്പോൾ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി ബന്ധുക്കളുടെ പ്രേരണ മൂലമെന്ന പരാതിക്കാരിയുടെ സത്യവാങ്‌മൂലം ഹൈക്കോടതിയിൽ. 

അതു പരിഗണിച്ച കോടതി കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർക്ക്‌ ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയാണു ബന്ധപ്പെട്ടതെന്നും കേസ്‌ തുടരാൻ താത്‌പര്യമില്ലെന്നുമാണ്‌ സത്യവാങ്‌മൂലത്തിൽ പറയുന്നത്‌.
വ്യാജപരാതിയുടെ പേരിൽ ഒരു വ്യക്തി 77 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നെങ്കിൽ അതു ഗൗരവത്തോടെ കാണണമെന്ന് കോടതി വിലയിരുത്തി. 

സംസ്ഥാന പോലീസ്‌ മേധാവി സത്യവാങ്‌മൂലം പരിശോധിക്കണം. പരാതി വ്യാജമാണെങ്കിൽ അതിനുത്തരവാദികളായവരുടെ പേരിൽ സത്വര നടപടി വേണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി ഡി.ജി.പി. മൂന്നുമാസത്തിനകം ഹൈക്കോടതിയുടെ രജിസ്‌ട്രിയിൽ റിപ്പോർട്ട്‌ നൽകണമെന്നും നിർദേശമുണ്ട്‌.
പരാതിക്കാരി മലപ്പുറത്ത്‌ ഹോം നഴ്‌സായി പ്രവർത്തിക്കുകയായിരുന്നു. സംഭവം നടന്നത് 2020 ഓഗസ്റ്റ്‌ 30-ന്‌ കുളത്തൂപ്പുഴയിലാണ്. 

കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടറോട്‌ ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു. 

ചെന്നപ്പോൾ ബലപ്രയോഗത്തിലൂടെ ലൈംഗിക ചൂഷണം നടത്തിയെന്നായിരുന്നു പരാതി.
പരാതി വ്യാജമാണെങ്കിൽ അത്‌ സംസ്ഥാനത്തെ ഹെൽത്ത്‌ ഇൻസ്പെക്ടർമാരെയാകെ കരിവാരിത്തേക്കുന്നതാണെന്ന്‌ ജസ്റ്റിസ്‌ പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ആതേ സമയം ഹെൽത്ത് ഇൻസ്പെക്ടറെ ആരോഗ്യ വകുപ്പ് പിരിച്ചു വിട്ടതായി ഇന്നലെ ഉത്തരവിറങ്ങി.
കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറെ സർവീസിൽനിന്ന് പിരിച്ചു വിട്ടതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെയാണ് പിരിച്ചു വിട്ടത്.

സംഭവം നടന്നത് ഭരതന്നൂരിലെ ഫ്ലാറ്റിൽ വച്ചായിരുന്നു - പാങ്ങോട് പോലീസാണ് കേസ് എടുത്തത്

Complainant withdraws from harassment case when she gets No Covid 19 certificate in Kulathupuzha, Kollam
Complainant's affidavit in the High Court that the complaint that the Health-Inspector was harassed when he went for the No Covid 19 certificate after the probation period was motivated by relatives. 

The court granted bail to the arrested junior health inspector in the case. The affidavit states that the relationship was consensual and that he was not interested in pursuing the case.
The court ruled that if a person had to stay in custody for 77 days on a false complaint, it should be taken seriously.

The state police chief should check the affidavit. If the complaint is false, immediate action should be taken against those responsible. The DGP clarified the action taken in this regard. It is also suggested that the report be submitted to the High Court Registry within three months.
The complainant was working as a home nurse in Malappuram. The incident took place on August 30, 2020 in Kulathupuzha.

He was asked to come home when she asked the junior health inspector for a certificate of completion of the covid 19 observation period.

The complaint was that he was sexually abused when she went.
If the complaint is false, it could be to the detriment of all health inspectors in the state, Justice P.V. Kunhikrishnan said.
At the same time, the health inspector was dismissed by the health department yesterday.

The Office of the Minister of Health said that the health inspector arrested in the case has been dismissed from service.

Kulathupuzha Community Health Center junior health inspector Pradeep Kumar has been sacked.

The incident took place at a flat in Bharathannur - the case was registered by the Pangode police

 

 

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.