കൊല്ലം കുളത്തൂപ്പുഴയില് മാനസിക വെല്ലുവിളി നേരിടുന്ന 35 വയസ്സുകാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്ന 35 വയസ്സുകാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ സ്വദേശി ചന്ദ്രദാസാണ് പിടിയിലായത്. കഴിഞ്ഞമാസം ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മാനസിക പ്രശ്നം മുളള മുപ്പത്തിയഞ്ചുകാരിയെ കാണാനില്ലന്ന് കാട്ടി യുവതിയുടെ അമ്മ കടയ്ക്കൽ പോലീസിൽ പരാതി നൽകി.
കുളത്തുപ്പുഴ വീട്ടുജോലിക്കാണ് യുവതി നിന്നിരുന്നത്.കാഞ്ഞിരത്തിൻമൂട്ടിലെ താമസ സ്ഥലത്ത് നിന്നും കുളത്തുപ്പുഴയിലേക്ക് പോയ യുവതിയെ കാണാതാകുകയായിരുന്നു തുടർന്നാണ് യുവതിയുടെ അമ്മ കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.
കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ യുവതിയെ പോലീസ് കണ്ടെത്തി.ആരോ ഒരാൾ ഇവരെ കൂട്ടികൊണ്ടു പോയതായും കൂടെ താമസിപ്പിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.ആരുടെ കൂടെയാണ് താമസിച്ചിരുന്നതെന്ന് പറയാൻ യുവതിക്കറിയില്ലായിരുന്നു.
വർഷങ്ങളായി മാനസിക രോഗത്തിന് യുവതി ചീകിൽസയിലാണ്. യുവതിയെ മെഡിക്കൽ പരിശോധന നടത്തി യുവതി പീഡനത്തിന് ഇരയായതായി മനസിലാക്കിയ പോലീസ് പ്രദേശത്തെ സിസി ടിവി പരിശോധന നടത്തിയതിൽ കാഞ്ഞിരത്തിൻമൂട്ടിൽ നിന്നും കുളത്തുപ്പുഴ ഭാഗത്തേക്കാണ് യുവതിയെ കൊണ്ടു പോയതെന്ന് കണ്ടെത്തുകയും ചെയ്തു.
സീസി ടിവി ദ്യശ്യങ്ങൾ വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കുളത്തുപ്പുഴയിലും പരിസര പ്രദേശങ്ങളിലും ആക്രി കച്ചവടം നടത്തുന്ന ചന്ദ്രദാസാണ് പ്രതിയെന്ന് മനസിലാക്കി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുളത്തൂപ്പുഴ ചതുപ്പിലെത്തിച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയിരുന്നത്.ചന്ദ്രദാസ് വർഷങ്ങളായി കുളത്തുപ്പുഴയിൽ ആക്രി കച്ചവടം നടത്തി വന്ന ആളാണ്. യുവതി ജോലിക്കു നിന്നിരുന്ന കുളത്തുപ്പുഴയിലെ വീട്ടിൽ ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തിയപ്പോഴാണ് യുവതിയും ആയി ഇയാൾ പരിചയത്തിലായത്.
തുടർന്നാണ് കാഞ്ഞിരത്തിൻമൂട്ടിൽ എത്തി ഇയാൾ യുവതിയെ കൂട്ടികൊണ്ടു പോയത്.ചതുപ്പിലെ താമസസ്ഥലത്ത് യുവതിയെ വിവാഹം കഴിച്ചതായാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്.
ഇവിടെ വെച്ചാണ് ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു .പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ