കൊല്ലം കുളത്തൂപ്പുഴ കാത്തിരുപ്പ് കേന്ദ്രത്തെ പ്രചരണായുധമാക്കി മുന്നണികള്‍ പോസ്റ്റര്‍ പതിച്ചു നിറച്ചു.
കാത്തിരുപ്പ് കേന്ദ്രത്തില്‍ വിശ്രമിക്കാനെത്തുന്ന സഞ്ചാരികള്‍ ഇതിനുളളില്‍ പ്രവേശിക്കാന്‍ അല്പമെന്നു അറയ്ക്കും കാരണം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ആഫീസ് എന്നേ തോന്നു അത്ര കണ്ട് കൊടി തോരണങ്ങളും സ്ഥാനാര്‍ഥികളുടെ പോസ്റ്ററും ഒട്ടിച്ച് വിശ്രമകേന്ദ്രം മറച്ചു കളഞ്ഞു.
കുളത്തൂപ്പുഴ അമ്പലക്കടവിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി നിര്‍മ്മിച്ച ഉടുപ്പി രാമസ്വാമി സ്മാരക മന്ദിരമാണ് ഇടത്,വലത്,ബി.ജെ.പി.വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് തങ്ങളുടെ പ്രചരണ കേന്ദ്രമാക്കി വിശ്രമ കേന്ദ്രത്തെ മാറ്റിയത്.
തമിഴ്നാട്ടില്‍ നിന്നും പണ്ടെങ്ങോ കുളത്തൂപ്പുഴയില്‍ എത്തി.ഉറ്റവരില്ലാതെ കഴിഞ്ഞിരുന്ന ഉടുപ്പി രാമസ്വാമി വാര്‍ദ്ധക്യത്തില്‍ ഇവിടെ മരണപ്പെട്ടപ്പോള്‍ വാടക മുറിയിലുണ്ടായിരുന്നു ചില്ലറ സമ്പാദ്യം ശേഖരിച്ച് നാട്ടുകാരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരക വിശ്രമ കേന്ദ്രം. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെത്തുന്നവര്‍ക്കും വഴിയാത്രകാരുമടക്കം നൂറുകണക്കിനു പേരാണ് ദിനവും ഇവിടം ആശ്രയിക്കുന്നത്.
ഇത് മുന്നില്‍ കണ്ടാണ് നാട്ടുകാരെ ആകര്‍ഷിക്കാനായി തങ്ങളുടെ പ്രചരണ പോസ്റ്ററുകള്‍ ഇവിടെ പതിച്ച് പ്രചരണം കൊഴിപ്പിക്കാന്‍ സ്ഥാനാര്ഥികല് മത്സരം നടത്തിയത്.
എന്തായാലും സഞ്ചാരികളിപ്പോള്‍ കൌതുകമായാണ് ഇത്നോക്കെ കാണുന്നത്.
പൊതു ഇടങ്ങളില്‍ പ്രചരണ പേസ്റ്ററുകള്‍ പതിക്കരുതെന്ന തിരഞ്ഞെടുപ്പ് ചട്ടം നടപ്പിലാക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന് മുന്നിട്ടിറങ്ങിയാള് ഇവയെല്ലാം നീക്കേണ്ടി വന്നേക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ