ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യാപിതാവിന്‍റെ തലയില്‍ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു.Kollam Kulathupuzha A young man poured acid on his father-in-law's head

കൊല്ലം കുളത്തൂപ്പുഴ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യാപിതാവിന്‍റെ തലയില്‍ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു. | A young man poured acid on his father-in-law's head and injured him following a family dispute in Kollam Kulathupuzha.

കുളത്തൂപ്പുഴ സാംനഗര്‍ സജിനി ഭവനില്‍ 70 വയസുള്ള മനോഹരനെ ഗുരുതരമായി പൊളളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 8-30 മണിയോടെ ആയിരുന്നു സംഭവം. മനോഹരന്‍റെ മകളുടെ ഭര്‍ത്താവ് അയല്‍വാസിയായ അഖിലേഷ് ഭവനില്‍ ആട്ടോറിക്ഷാ ഡ്രൈവറായ ബാബുകുട്ടന്‍ എന്നുവിളിക്കുന്ന അനീഷിനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇരുവരും ഏറെ നാളായി സംഘര്‍ത്തിലായിരുന്നു. സംഭവ സമയം വീട്ടിലെത്തിയ ബാബുകുട്ടന്‍ റബ്ബര്‍ഷീറ്റ് ഉറ ഒഴിക്കാനായി സൂക്ഷിച്ചിരുന്ന ആസിഡ് വഴക്കിനിടയില്‍ മനോഹരന്‍റെ ദേഹത്തു കൂടി ഒഴിക്കുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തില്‍ മനോഹരനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

A young man poured acid on his father-in-law's head and injured him following a family dispute in Kollam Kulathupuzha. A 70-year-old man was admitted to the Thiruvananthapuram Medical College Hospital with severe burns at Sajini Bhavan,Sam Nagar Kulathupuzha.

The incident happened around 8-30pm on Thursday night. Police have launched a search for Aneesh alias Babukuttan, an autorickshaw driver, at Akhilesh Bhavan, the husband of Manoharan's daughter.

The two have been at loggerheads for a long time. Babukuttan, who reached home at the time of the incident, was pouring acid on Manoharan's body during an altercation.

Manoharan was rushed to a private hospital in Anchal but was shifted to a medical college as his injuries were serious.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.