*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ ആദിവാസി വയോധികന്‍ വീട്ടിനുളളില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍.


കൊല്ലം കുളത്തൂപ്പുഴ ആദിവാസി വയോധികന്‍ വീട്ടിനുളളില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍. ആദിവാസി കോളനിക്കുളളില്‍ വയോധികനെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ രണ്ടാം മയില്‍ പുളിമൂട്ടില്‍ വീട്ടില്‍ 52 വയസുള്ള രവിക്കാണിയാണ് തലയ്ക്ക് പിന്നില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. 

ഭാര്യയുമായി വര്‍ഷങ്ങളായി അകന്നു കഴിയുന്ന രവി തനിച്ചാണ് വീട്ടിനുളളില്‍ കഴിഞ്ഞിരുന്നത്. പ്രദേശത്തെ ഒരു വീടിന്‍റെ പാലു കാച്ച് ചടങ്ങില്‍പങ്കെടുത്തു ബുധനാഴ്ച പകല്‍ മടങ്ങുന്നത് കണ്ടവരുണ്ട്. 

വ്യാഴാഴ്ച നേരം പുലര്‍ന്നിട്ടും കാണത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന മകന്‍ രതീഷ് വന്നു നോക്കുമ്പോഴാണ് സംഭവം പുറത്തറിയിരുന്നത്. 

മൃതദേഹത്തിനരുകിലായി രക്തം തളം കെട്ടി കിടക്കുന്ന നിലയിലാണ്. പുനലൂര്‍ ഡി.വൈ.എസ്.പി. അനില്‍ ദാസിന്‍റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധന നടത്തി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു. 

മദ്യലഹരിയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.