ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനു കുളത്തൂപ്പുഴയില്‍ തുടക്കമായി.

ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനു കുളത്തൂപ്പുഴയില്‍ തുടക്കമായി.
പഞ്ചായത്തുതല ഇടതു മുന്നണി തിരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ കെണ്ടു വരുന്ന കേരള സര്‍ക്കാര്‍ അവരുടെ കണ്ണിലെ കരടായി കണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇവിടെ പിടിമുറുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി കുളത്തൂപ്പുഴ വൈ എം സി എ ഹാളിൽ വിളിച്ചു ചേര്‍ത്ത യോഗത്തില്‍
സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗ പി.ജെ.രാജു അധ്യക്ഷത വഹിച്ചു.

സി.പി.എം. നേതാക്കളായ ജി രവീന്ദ്രൻപിള്ള, ഡി വിശ്വസേനൻ, എസ് ഗോപകുമാർ, പി ലൈലാബീവി , ബി രാജീവ് , കേരളാകോണ്‍ഗ്രസ് നേതാക്കളായ അഡ്വ.രഞ്ജിത്ത്, കെ, ജോണി, ബോബൻ ജോർജ്ജ് , ജനതാദള്‍ നേതാവ് സന്തോഷ് ജി. നായർ, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കെ അനിൽകുമാർ ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ഇ.കെ.സുധീർ , മിനിവർഗീസ് എന്നിവർ ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.