*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ അനുമതിയായി.

കൊല്ലം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി  ചികിത്സിക്കാന്‍ അനുമതിയായി. ഡിസംബര്‍ 1 മുതല്‍ രാത്രികാല ചികിത്സ ആരംഭിക്കും മന്ത്രി കെ.രാജു. അഞ്ചലില്‍ വിളിച്ചുചേര്‍ത്ത ആരോഗ്യവകുപ്പ് ഉന്നതരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതു. 

കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണമെന്ന നാട്ടുകാരുടെ മുറവിളികള്‍ക്കൊടുവില്‍ ആശുപത്രിയില്‍ രാത്രികാല രോഗീ പരിചരണത്തിനും കിടത്തി ചികിത്സക്കും അനുമതിയായതായി മന്ത്രി കെ.രാജു അറിയിച്ചു. 

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുളള കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിന്‍ വികസനത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ചു സുരേഷിന്‍റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുളത്തൂപ്പുഴ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ എല്ലാ സൌകര്യമൊരുക്കി കിടത്തി ചികിത്സ ഉള്‍പ്പെടെയുളള സംവിധാനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഉന്നതര്‍ പങ്കെടുത്ത യോഗത്തില്‍ മന്ത്രി അറിയിച്ചു.

ജില്ലയുടെ കിഴക്കേ അറ്റത്തുളളതും കൂടുതല്‍ ആളുകള്‍ അധിവസിക്കുന്നതും ,പട്ടിക ജാതി വിഭാഗവും ആദിവാസി ഊരുകളുമുളള പ്രദേശത്തുകാര്‍ക്ക് എന്തെങ്കിലും അടിയന്തിര ചികിതിസ ആവശ്യമായി വന്നാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലോ, ജില്ലാ ആശുപത്രിയിലേയ്ക്കോ പോകേണ്ടുന്ന അവസ്ഥ മുന്നില്‍ കണ്ടാണ് കുളത്തൂപ്പുഴയില്‍ അടിയന്തിര ചികിസാ സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ ആലോചിച്ചതെന്നും ആവശ്യമായ ഡോക്ടറന്‍മാരേയും സ്റ്റാഫ് നേഴ്സിനേയും മറ്റ് ജീവനക്കാരേയും നിയമിച്ച് ഡിസംബര്‍ 1 മുതല്‍ മികച്ച സംവിധാനത്തില്‍ സൌകര്യങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. 

യാതൊരു വിധമായ ചികിത്സാ സൌകര്യങ്ങളും പ്രദേശത്തില്ലാതെ ദുരിതം അനുഭവിക്കുന്ന നാട്ടുകാര്‍ ഏറെ നാളുകളായി ജനകീയ സമരം സംഘടിപ്പിച്ചു സത്യാഗ്രഹം നടത്തിയിരുന്നു. 

നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമരങ്ങള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ മന്ത്രിയുടെ പ്രഖ്യാപനം. 

എന്നാല്‍ അടിയന്തിരമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെയുളള ഈപ്പോഴത്തെ നീക്കം താല്ക്കാലിക സംവിധാനം ഒരുക്കി ജനകീയ സമര വീര്യം കുറയ്ക്കാനുളള നാടകമാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കിടയിലേറിയിട്ടുണ്ട്. 

യോഗത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി, ജില്ലാമെഡിക്കല്‍ ആഫീസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ആഫീസര്‍, എന്‍.എച്ച്.എം.ജില്ലാ കോഡിനേറ്റര്‍, കുളത്തൂപ്പുഴ മെഡിക്കല്‍ ആഫീസര്‍ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.