*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ ജലനിധി പുനരുദ്ധാരണത്തിനു പദ്ധതി ഒരുങ്ങുന്നു.

ലോകബാങ്കിന്‍റെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിയ ജലനിധി കുടിവെളള പദ്ധതി പുനരുദ്ധാരണത്തിനു വഴി ഒരുങ്ങുന്നു. 

ജലവിതരണം നിലച്ചതും നവീകരണം അവശ്യമായതുമായ പദ്ധതി പുനരുജ്ജവിപ്പിക്കാനാണ് സർക്കർ പദ്ധതി ഒരുക്കുന്നത്. 2003ലാണ് കുളത്തൂപ്പുഴ പഞ്ചായത്തിൽ ജലനിധി പദ്ധതി കമ്മീഷൻ ചെയ്തു നടപ്പിലാക്കിയത്.ഗുണഭോക്താക്കൾക്കു തന്നെയായിരുന്നു.പദ്ധതി നടത്തിപ്പും ജലവിതരണ ചുമതലയും. എന്നാൽ ശരിയായ മേൽ നോട്ടമില്ലാത്തതിനാൽ പലതും പാളി ജലവിതരണം പാതിവഴിയിലുമായി. 

33 ഗുണഭോക്തൃ സമിതികളാണ് രജിസ്റ്റർ ചെയ്തു പ്രവർത്തനം അരംഭിച്ചത് എന്നാൽ ഇവയിൽ പകുതിപോലും ഇന്ന് പ്രവർത്തനമില്ല. ഇതു മനസ്സിലാക്കിയാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ജലനിധി നടപ്പിലാക്കിയ കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിക്ക് (കെ.ആർ.ഡബ്ലയു.എസ്.എ)തന്നെയാണ് മേൽനോട്ട ചുമതല. ഇവർ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പഞ്ചായത്തിലെത്തി ഭരണസമിതിയും ഗുണഭോക്തൃ സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. 

പദ്ധതി നടത്തിപ്പിനായി പഞ്ചായത്തും ഗുണഭോക്തൃ സമിതിയുമായി കരാറിലേർപ്പെടണം.  സമിതിയുടെ രജിസ്ട്രേഷൻ പുതുക്കി നിലവിലെ ആസ്ഥിവിവരങ്ങൾ പഞ്ചായത്തു ആസ്ഥി രജിസ്റ്ററിൽ വിട്ടുനൽകണം.ആകെ ചിലവാകുന്ന തുകയുടെ പത്ത് ശതമാനം ഗുണഭോക്തൃസമിതിയും, പതിനഞ്ചു ശതമാനം പഞ്ചായത്തും ബാക്കി തുക സർക്കാരും നൽകും. മുടങ്ങി കിടക്കുന്ന ജലനിധി പദ്ധതികെളെല്ലാം ഏറ്റെടുത്ത് സമയ ബന്ധിതമായി പൂർത്തിയാക്കി കുടിവെളള ക്ഷാമത്തിനു പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഇതിനായി സമിതികൾ യോഗം ചേർന്ന് പ്രമേയം പാസക്കി നൽകണമെന്നും കെ.ആര്‍.ഡബ്ല്യു.എസ്.എ. കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് മാനേജർ ക്രിസ്റ്റ് ജോസഫ് പറഞ്ഞു. ജലനിധി ഗുണഭോക്തൃ സമിതിയോഗത്തിൽ പദ്ധതി വിശദീകരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുളത്തൂപ്പുഴ പഞ്ചായത്തു പ്രസിഡൻറ് പി.ലൈലാബീവി ഉദ്ഘാടനം ചെയ്ത യോഗത്തില്‍, വൈസ്പ്രസിഡൻറ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു, അംഗങ്ങളായ റെജി ഉമ്മന്‍, സമിതി ഭാരവാഹികളായ കെ.ജി.ബിജു, ചന്ദ്രശേഖരന്‍ എന്നിവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.