*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ സഞ്ജിവനി വനം ഔഷധ സസ്യതോട്ടം സംരക്ഷമില്ലാതെ നശിക്കുന്നു.


കൊല്ലം കുളത്തൂപ്പുഴയില്‍ സഞ്ജിവനി വനം ഔഷധ സസ്യതോട്ടം സംരക്ഷമില്ലാതെ നശിക്കുന്നു.

തുടര്‍പ്രവര്‍ത്തനത്തിനു വനം വകുപ്പ് പണം അനുവദിക്കാത്തതാണ് സ്ഥാപനം തകര്‍ച്ചയിലായത്.
 
അപൂര്‍വ്വ ഇനം ശെന്തുരുണി വൃക്ഷം സംരക്ഷിച്ചു പരിപാലിച്ചു വളര്‍ത്തുന്ന സഞ്ജീവനിവനം ഔഷധ സസ്യതോട്ടം സംരക്ഷണമില്ലാതെ നശിച്ചു തുടങ്ങിയതോടെ സഞ്ചാരികളാരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല.

സാമൂഹ്യ വനവല്‍ക്കരണ വിഭാഗം പുനലൂര്‍ റെയിഞ്ചിന്‍റെ അധീനതയില്‍ കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി മരുതിമൂട് വനഭാഗത്ത് സ്ഥിതിചെയ്യുന്ന സഞ്ജീവനി വനകേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയില്‍ നാശത്തിലായതു.

മൂന്നൂറിലധികം ഔഷധ സസ്യങ്ങൾ പരിപാലിച്ചിരുന്ന ഇവിടെ മരുന്നിനു പോലുമൊന്നും കിട്ടാത്തതാണവസ്ഥ. അപൂർവ്വയിനം ഔഷ സസ്യങ്ങളുടെ കേന്ദ്രമായിരുന്ന ഇവിടുത്തെ സസ്യലതാധികളെ കുറിച്ച് പഠിക്കുന്നതിനും ശേഖരിക്കാനുമായി ഒട്ടേറെ വിദ്യാർത്ഥികളും ട്യൂറിസ്റ്റുകളും മുമ്പ് എത്തിയിരുന്നു.

സ്ഥാപനത്തിന് സർക്കാർ ഫണ്ട് അനുവദിക്കാതെ വന്നതോടെയാണ് നാശം തുടങ്ങിയത്. 8.50 എക്കറോളം പ്രദേശത്ത് വ്യപിച്ച് കിടക്കുന്ന സ്ഥാപനത്തില്‍ ഔഷധ സസ്യങ്ങൾക്ക് മുമ്പ് ആവശ്യക്കാരേറെയായിരുന്നു.

ആയിരകണക്കിന് തൈകളാണ് ഇവിടെ നിന്ന് വിപണനം നടത്തിയിരുന്നുത്. വിദേശികളടക്കം അനേകം ട്യൂറിസ്റ്റുകളാണ് ഇവ കണ്ട് മനസിലാക്കാൻ ദിനവും വന്ന് പോയിരുന്നത്.

എന്നാൽ സംരക്ഷണത്തിനാളില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു റെയിഞ്ചാഫിസറും ഫോറസ്റ്റർ അടക്കം അഞ്ച് വനപാലകരും ഉണ്ടായിരുന്ന ഇവിടെ ഒരു താല്കാലിക വാച്ചർ മാത്രമാണ് ജോലിക്കെത്തുന്നത്.

ഇവ സംരക്ഷിച്ച് പരിപാലിച്ചാല്‍ ഒട്ടേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും.എന്നാല്‍ വനം വകുപ്പ് സ്ഥാപനത്തെ ഇപ്പോള്‍ തഴഞ്ഞമട്ടാണ്.

കാലങ്ങളായി ഇവിടുത്തെ പ്രവര്‍ത്തനത്തിനായി യാതൊരു പദ്ധതിയും ഒരുക്കുകയോ പണം അനുവദിക്കുകയോചെയ്യുന്നുമില്ല.

ഇവിടുത്തെ ജലസേചനക്കുളങ്ങളെല്ലാം സംരക്ഷണമില്ലാതെ നശിക്കുന്നതിനാല്‍ ജലവിതരണം മുടങ്ങി കുടിവെളളവും നിലച്ചു.

വൈദ്യുതി ഉണ്ടെങ്കിലും വൈദ്യുതി ഉപകരണങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ പണമില്ലാത്തതിനാല്‍ സസ്യതോട്ടത്തിന്‍റെ എല്ലാഭാഗത്തും സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ട് പരക്കുകയാണ്. അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ കെട്ടിടങ്ങളും, ക്വേര്‍ട്ടേഴ്സുകളും,വിശ്രമകേന്ദ്രങ്ങളും തകര്‍ച്ചയിലായി. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ച് സംരക്ഷിച്ചു വന്നിരുന്ന ഗ്രീന്‍പോളീ ഹൌസുകള്‍ തകര്‍ന്നടിഞ്ഞു.

സഞ്ചാരികളാരങ്കിലും എത്തിയാല്‍ തന്നെ സസ്യ തോട്ടത്തിനുളളില്‍ പ്രവേശിക്കാന്‍ കഴിയാത്തവിധം സഞ്ചാര പാതകളിലെല്ലാം കാടുവളര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളെ തുരത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ആനയും കാട്ടുപന്നിയും കുരങ്ങിന്‍ കൂട്ടവുമെത്തി സസ്യലതാതികളെല്ലാം തിന്നും മുടിച്ചും നശിപ്പിച്ചുകഴിഞ്ഞു.

പരിസ്ഥിതി ദിനങ്ങളില്‍ ജില്ലയിലെ എല്ലാസ്ഥാപനങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൃക്ഷതൈകളാണ് ആശ്രയിച്ചിരുന്നത്.

എന്നാല്‍ ഇതും ഇപ്പോള്‍ പൂര്‍ണ്ണമായി വിതരണം ചെയ്യാന്‍ കഴിയുന്നുമില്ല. സംരക്ഷണമില്ലാതെ വന്നതോടെ ഇവിടെ നട്ടുവളര്‍ത്തി പരിപാലിച്ചിരുന്ന അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങളില്‍ പലതും ഇതിനോടകം മൃതിയടഞ്ഞു.

മുമ്പ് ആയൂര്‍വേദ വിദ്യാര്‍ഥികളും മറ്റ് സഞ്ചാരികളും ഇവിടെയെത്തി താമസിച്ച് കാനനഭംഗി ആസ്വദിക്കുകയും ശില്പശാലകളും, പഠനക്ലാസുകളും നടത്തി വന്നിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചു.

ഇതോടെ ഇവഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളും വ്യക്തികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.