സഹകരണബാങ്കുകള്‍വഴി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് കെ.ജെ.അലോഷ്യസ് നിര്‍വഹിച്ചു.
ഒരു വര്‍ഷത്തിനിടയില്‍ പതിനേഴായിരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി പ്രകാരം പത്തു പേര്‍ക്കാണ് തുടക്കത്തില്‍ വായ്പ ലഭ്യമാക്കുന്നതെന്നു ഉദ്ഘാടന വേളയില്‍ അലോഷ്യസ് പറഞ്ഞു.
സെക്രട്ടറി പി.ജയകുമാര്‍,ഭരണസമിതി അംഗങ്ങളായ എസ്.മോഹനന്പിളള,കെ.ജി.ബിജു,മാനേജര്‍ ബാബുകുട്ടി,സെക്ഷന്‍ സൂപ്രണ്ട് മഞ്ചുഷ, പ്രിജിത,അബ്ദുല്‍ഹക്കീം എന്നിവര്‍ നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ