കൊല്ലം കുളത്തൂപ്പുഴയില്‍ മരംവീണ് വീടു തകര്‍ന്നു. കയറിക്കിടക്കാന്‍ ഇടമില്ലാതെ വയോധികയായ വീട്ടമ്മ ദുരിതത്തില്‍.
അടച്ചുറപ്പുളള വീടെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന വയോധികയുടെ ആകെ ഉണ്ടായിരുന്ന കിടപ്പാടവും കാറ്റില്‍ മരം വീണു തകര്‍ന്നു.
കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി കുമാരമന്ദിരത്തില്‍ 72 വയസുള്ള രത്നമ്മയുടെ വീടാണ് പ്രദേശത്ത് ശക്തമായി വീശിയടിച്ച കാറ്റില്‍ വീട്ടുമുറ്റത്തെ പ്ലാവിന്‍ കൊമ്പ് അടര്‍ന്ന് വീണ് തകര്‍ന്നത്.
കെട്ടുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന ഓടിട്ട വീട്ടില്‍ രത്നമ്മ ഒറ്റക്കാണ് കാലങ്ങളായി താമസിച്ചു വന്നിരുന്നത്.
പ്ലാസ്റ്റിക് ഷീറ്റിട്ട് മേല്‍ക്കൂര തീര്‍ത്താണ് മഴയില്‍ നിന്നും രക്ഷ തേടിയിരുന്നത്. ഓടുകള്‍ തകര്‍ന്ന് കഴുക്കോലുകള്‍ ഇളകി ചിതലരിച്ച് തകര്‍ന്നു വീഴുന്നതാണ് അവസ്ഥ.
പലതവണ വീടിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പരിഗണിച്ചില്ലന്നാണ് ഈ വൃദ്ധമാതാവ് പറയുന്നത്.
ലൈഫ് ഭവന പദ്ധതിയില്‍ ഉല്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടുമില്ല.
ഇതിനിടയിലാണ് മരമൊടിഞ്ഞ് വീട്ടിനു മുകളില്‍ പതിക്കുന്നത് ഇതോടെ ഇതിനുളളില്‍ കഴിയുക പ്രയാസമായി.
ഏതുസമയം നിലംപൊത്താവുന്ന അവസ്ഥയിലുളള വീട്ടില്‍ കഴിയുന്നത് അപകടം തന്നെ അതിനാല്‍ ഇപ്പോള്‍ അയല്‍ വീടുകളിലാണ് അന്തി ഉറക്കം.
വില്ലേജാഫിസര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി ദുരിതാശ്വാസ പദ്ധതി പ്രകാരം തുക അനുവിദിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിപ്രകാരം ഉടന്‍ തന്നെ വീടുന ല്‍കുന്നതിനുളള നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ