കൊല്ലം കുളത്തൂപ്പുഴയില്‍ ജലഅതോറിറ്റിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടി ജലം പാഴാകുന്നു.
ജലവിതരണ പൈപ്പുകള്‍ പൊട്ടി ജലം അടിക്കടി പാഴാകുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. കുളത്തൂപ്പുഴയില്‍ വിവിധ ഇടങ്ങളിലാണ് ജലവിതരണ വകുപ്പിന്റെ പൈപ്പുകള്‍ വ്യാപകമായി തകര്‍ന്ന് ജലം ഒഴുകി പാഴാകുന്നത്.
മലയോര ഹൈവേയുടെ ഓരങ്ങളിലും കടമാന്‍കോട് ആദിവാസി കോളനിയിലുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പൈപ്പ് പൊട്ടി കുടിവെളളം പാതയിലൂടെ ഒഴുകിപാഴാകുന്നത്.
അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ വലിയേല ജംഗ്ഷനു സമീപം നിരന്തരം പൈപ്പ് തകരാറിലായിട്ടും ഇവ നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്.
പാതയിലൂടെ ജലം ഒഴുകുന്നതിനാല്‍ വഴി നടക്കാനാകുന്നില്ല, വാഹനങ്ങള്കടന്നുപോകുമ്പോള് വഴിയാത്രക്കാരുടെ ദേഹത്ത് മലിനജലം തെറിക്കുന്നതാണ് ഏറെ കഷ്ടം.
കുളത്തൂപ്പുഴ ജംഗ്ഷനില്‍ വിഷ്ണുക്ഷേത്രത്തിനു മുന്നിലായ് ദിവസങ്ങളായി ജലം റോഡില്‍ പരന്ന് ഒഴുകുകയാണ്.
കുഴവിയോട് ജലം നഷ്ടമാകുന്നതിനെകുറിച്ച് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും ഇതുവരെ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലന്നാണ് നാട്ടുകാരുടെ പരാതി. ജലം പാഴാകുന്നതിനെ കുറിച്ച് പരാതിപ്പെട്ടാല്‍ പിന്നെ ദിവസങ്ങളോളം വെളളം കുടി മുട്ടിയതു തന്നെ.
തകരാര്‍ പരിഹരിക്കാതെ ജലവിതരണം നിര്വയ്ക്കുന്നതാണ് ജനങ്ങളെ വലയ്ക്കുന്നതു. നിര്‍മ്മാണത്തിലെ അപാകതയാണ് തകരാറിന് ഇടയാക്കുന്നതെന്നാണി നാട്ടുകാര്‍ പറയുന്നത്.
അതിനാല്‍ ഗുണമേന്മയുളള പൈപ്പുകള്‍ ശാസ്ത്രീയമായി സ്ഥാപിച്ച് അപാകത പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കടമാല്കാട് ആദിവാസി കോളനിയില്‍ പൈപ്പ് പൊട്ടിയെഴുകുന്നത് നിയന്ത്രിക്കാന്‍ നാട്ടുകാര്‍ പാള വച്ചു കെട്ടി ശ്രമം നടത്തിയിട്ടും വിജയിക്കാതെ ജലം ശക്തമായി പുറത്തേയ്ക്ക് ചീറ്റി ഒഴുകുകയാണിപ്പോഴും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ