TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ജില്ലാ പഞ്ചായത്ത് സാഫല്യം പദ്ധതിയിലൂടെ പത്തനാപുരം കുര്യോട്ടുമലയിൽ അഞ്ചു വീടുകൾ നിർമിക്കുന്നു.


കൊല്ലം ജില്ലാ പഞ്ചായത്ത് സാഫല്യം പദ്ധതിയിലൂടെ പത്തനാപുരം കുര്യോട്ടുമലയിൽ അഞ്ചു വീടുകൾ നിർമിക്കുന്നു. പണം നേരിട്ടു നൽകുന്നതിനു പകരം വീട് നിർമിച്ചു നൽകുന്നതാണ് പദ്ധതി.  അച്ചൻകോവിലിലും ചിതറ കൊച്ചരിപ്പയിലും സമാനമായ പദ്ധതി വിജയിച്ചതോടെയാണ് ഇവിടെയും  ഈ രീതി നടപ്പാക്കാൻ കാരണം.

കുര്യോട്ടുമലയിൽ നടപ്പാക്കിയ മറ്റു പദ്ധതികളിൽ ഉൾപ്പെടാത്ത അഞ്ചു പേരെയാണ് ഈ പദ്ധതിയിൽ ഗുണഭോക്‌താക്കളായി ഉൾപ്പെടുത്തിയിട്ടുള്ളത്.  നിലം പൊത്താറായ പഴയ വീടുകൾ പൊളിച്ചാണ് പുതിയ വീടുകൾ പണിയുക. ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് എസ്.വേണുഗോപാൽ, ട്രൈബൽ ഓഫിസർ ഷുമിൻ.എസ്.ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.