വാനരപ്പടയെ കൊണ്ട് പൊറുതിമുട്ടി ഗ്രാമവാസികൾ. സ്തീകൾക്കോ കുട്ടികൾക്കോ വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥ.
കാട്ടാനയോ കാട്ടുപന്നിയോ അല്ല ഇവിടുത്തെ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകളാണ് പ്രശ്നമായിരിക്കുന്നത്.
പത്തനാപുരം പട്ടാഴി ഗ്രാമ പഞ്ചായത്തിൽ പനയനം. മീനം. മയിലാടുംപാറ.ഏറത്ത് വടക്ക്. പന്തപ്ലാവ്. പുളി വിള തുടങ്ങിയ പ്രദേശങ്ങളിലാണ് ജനവാസ മേഖലയിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.വീടുകളിലെ കുടിവെള്ളത്തിനായുള്ള ടാങ്കുകൾ കുരങ്ങുകൾ തുറന്ന ശേഷം ടാങ്കിനുള്ളിലിറങ്ങി വെള്ളം നശിപ്പിക്കുന്നത് പതിവാണ്. പലപ്പോഴും കു രങ്ങുകൾ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങിയത് അറിയാതെ കുടിക്കാൻ ഉപയോഗിച്ചവരും നിരവധിയാണ്. കർഷകർക്ക് കൃഷികൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. ചക്ക. മാങ്ങ. ഓമക്ക.പേര. തേങ്ങ തുടങ്ങിയ ഫലങ്ങൾ വീട്ടുകാർക്ക് കിട്ടാറില്ല. തെങ്ങിൽ വെള്ളക്ക ആകുമ്പോഴേക്കും കുരങ്ങുകൾ നശിപ്പിക്കും. കുരങ്ങുകളുടെ അക്രമം ഭയന്ന്കുട്ടികൾക്കോ സ്ത്രീകൾക്കോ വീടിന് പുറത്തിറങ്ങാനോ വഴി നടക്കാനോ ആകാത്ത സ്ഥിതിയാണ് .
വീടിൻ്റകതകുകളോ ജനാലകളോ തുറന്നിടാൻ പറ്റാത്ത അവസ്ഥയാണ്. തുറന്ന് കിടന്നാൽ വീടു നുള്ളിൽ കയറി നാശനഷ്ടം വരുത്തും.തുണികളോ മറ്റ് വസ്തുക്കളോ പുറത്ത് ഉണക്കാൻ ഇട്ടാൽ നശിപ്പിക്കും. മയിലാടുംപാറ .പനയനം തുടങ്ങിയ കുന്നിൻ പുറങ്ങളിൽ മാത്രം കഴിഞ്ഞിരുന്ന കുരങ്ങുകൾ ഇപ്പോൾ തീറ്റയും വെള്ളവും തേടി ജനവാസമേഖലയിലേക്ക് എത്തുന്നു. മുൻപ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ അക്രമം ഉണ്ടായപ്പോൾ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ച് കുറെ കുരങ്ങുകളെ വനം പ്രദേശത്ത് എത്തിച്ച് തുറന്ന് വിട്ടിരുന്നു.
എന്നാൽ വീണ്ടും പെറ്റ് പെരുകി കൂട്ടമായി എത്തി പ്രദേശങ്ങളിൽ നാശം വിതയ്ക്കുന്നു. നിയമം പേടിച്ച് കുരങ്ങുകളെ വലയിലാക്കാനോ ഉപദ്രവിക്കാനോ നാട്ടുകാർ ഭയക്കുന്നു. പട്ടാഴി പഞ്ചായത്തിൽ ജനവാസ മേഖലയിലെ കുരങ്ങുകളുടെ ശല്യം ഒഴിവാക്കാൻ വനം വകുപ്പോ പഞ്ചായത്ത് അധികൃതരോ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ