കൊല്ലം കുളത്തൂപ്പുഴയില്‍ പാക്കുപുരയ്ക്ക് തീപിടിച്ച് കത്തി നശിച്ചു ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.
അടയ്ക്കാ ഉണക്കുന്നതിനിടയില്‍ പുരയ്ക്ക് തീപടര്‍ന്ന് കത്തി നശിച്ചു ലക്ഷങ്ങളുടെ നഷ്ടം.
കുളത്തൂപ്പുഴ എന്‍.എന്‍ റബ്ബേഴ്സ് ഉടമ നിസാമിന്‍റെ അധീനതയില്‍ അമ്പതേക്കര്‍ പളളികുന്നുംമ്പുറത്ത് പ്രവര്‍ത്തിപ്പിച്ചു വന്നിരുന്ന പാക്ക് ഉണക്ക് കേന്ദ്രത്തിലാണ് തീപടര്‍ന്ന്.
ഇവിടെ പണി എടുത്തിരുന്ന അതിഥി തൊഴിലാളികള്‍ ഉറങ്ങുന്നതിനു സമീപമാണ് തീ പടര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.
സമീപവാസികളാണ് സംഭവം അറിഞ്ഞ് തൊഴിലാളികളെ അറിയിച്ച് വിളിച്ചുണര്‍ത്തിയത് അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
രണ്ടായിരം കിലോയിലധികം പാക്ക് പരിപ്പാണ് ഇവിടെ സൂക്ഷിച്ചിരുന്നത് ഇതിലേയ്ക്കാണ് തീപടര്‍ന്ന് കത്തിയമര്‍ന്നതു കൂടാതെ കെട്ടിടവും അഗ്നിക്കിരയായി.
നാട്ടുകാരുണര്‍ന്ന് സംഘിടിച്ചാണ് ജലം ശേഖരിച്ചെത്തിച്ച് തീകെടുത്താന്‍ നേതൃത്വം നല്‍കിയത്. ഇവരുടെ സമയോജിതമായ ഇടപെടീലിനെ തുടര്‍ന്നാണ് അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതു.
അപ്പോഴേയ്ക്കും ഉണക്കാനായി സൂക്ഷിച്ചിരുന്ന അടയ്ക്കാ ഭാഗികമായി അഗ്നിക്ക് ഇരയായി. തുടന്ന് കുളത്തൂപ്പുഴ പോലീസും,പുനലൂരില്‍നിന്നും ഫയര്‍ഫോഴ്സും എത്തിയാണ് തീ പൂര്‍ണ്ണമായി കെടുത്തിയത്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ