*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സുപാലിനോട് എന്തിനാണീ ഇരട്ടത്താപ്പ് ! കാട്ടുനീതിയല്ലേ സഖാക്കളെ ഇത് ?​

കൊല്ലം: പി.എസ്. സുപാലിനെ കൊല്ലത്തുകാര്‍ക്ക് മാത്രമല്ല കേരള ജനതയ്ക്കാകെ അറിയാം. സി.പി.ഐയ്ക്കൊരു യുവജന വിഭാഗമുണ്ടെന്നും അതിന് ഇത്രത്തോളം കരുത്തുണ്ടെന്നും തെളിയിച്ച നേതാവായിരുന്നു സുപാല്‍. എ.ഐ.വൈ.എഫിനെ നയിക്കുമ്ബോള്‍ പൊലീസിന്റെ അടിയേറ്റ് തലപൊട്ടി ചോരവാര്‍ന്ന് നില്‍ക്കുന്ന സുപാലിന്റെ മുഖം അങ്ങനെയങ്ങ് ആര്‍ക്കും മറക്കാനാവില്ല.

സമരവീര്യത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ സുപാലിനെ ചെറിയൊരു അഭിപ്രായ ഭിന്നതയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടതുണ്ടോ ? സുപാലുമായി വഴക്കിട്ടവര്‍ക്കെതിരെയും നടപടി വേണ്ടേ ?​ തമ്പുരാന്‍ തെറ്റുചെയ്താല്‍ താളിയോലയിലെഴുതി തമ്പുരാനെയും താളിയോലയെയും ത്രാസില്‍ തൂക്കി താഴ്ന്ന തട്ടിലുള്ളവര്‍ തെറ്റുകാരല്ലെന്ന് പ്രഖ്യാപിക്കുന്ന കാട്ടുനീതിയല്ലേ ഇത് ?​

ചെറുപ്രായത്തില്‍ തന്നെ നേതാവായ കുറച്ചു പേരില്‍ ഒരാളാണ് പാര്‍ട്ടിയെ സ്വജീവനായി കൊണ്ടു നടക്കുന്ന സുപാല്‍. വള്ളി നിക്കറിട്ട കാലം മുതല്‍ക്കേ അച്ഛന് പിന്നാലെ പാര്‍ട്ടിയിലെത്തിയ കറകളഞ്ഞൊരു സഖാവ്. എടാ പോടാന്ന് വിളിച്ച്‌ കൈക്രിയകള്‍ കാണിച്ചാല്‍ ആരായാലും പ്രതികരിക്കും. കൊട്ടാരക്കരയിലെ ലൈബ്രറി കൗണ്‍സില്‍ യോഗത്തിലും അതാണുണ്ടായത്.

ജില്ലയിലെ 13 സംസ്ഥാന സമിതിയംഗങ്ങളും സുപാലിനെതിരായ തീരുമാനത്തെ എതിര്‍ത്തു. മന്ത്രി ചന്ദ്രശേഖരനും പിന്താങ്ങിയില്ല. 14 ജില്ലാ സെക്രട്ടറിമാരില്‍ രണ്ടു പേരൊഴികെ ആരും തീരുമാനത്തോട് യോജിച്ചില്ല. ഭൂരിപക്ഷം നേതാക്കളെയും എതിര്‍ത്ത് കാനം ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ ചേതോവികാരമെന്തെന്ന് കാലം തെളിയിച്ചേക്കും.

സുപാലിന്റെ അച്ഛന്‍ കൈ പിടിച്ചുയര്‍ത്തിയ, പല പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചെടുത്ത പഴയ മന്ത്രിയൊക്കെയായിരുന്ന ചിലര്‍ നടപടിയെ അനുകൂലിച്ചത് പലരെയും വിഷമിപ്പിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം കിട്ടാതായപ്പോള്‍ സമാധാനിപ്പിച്ച്‌ പാര്‍ട്ടിയില്‍ നിറുത്തിയതും പണ്ട് ലതാദേവിക്ക് സീറ്റ് കൊടുത്തപ്പോള്‍ എങ്ങോ മുങ്ങിയതുമൊക്കെ നാട്ടുകാര്‍ക്കറിയാം. അന്ന് പാര്‍ട്ടി നടപടിയില്‍ നിന്ന് ചിലരെ രക്ഷിച്ചത് സുപാലിന്റെ അച്ഛനായിരുന്നു. അതുപോലും പലരും മറന്നു.

വെളിയം മുതല്‍ ചന്ദ്രപ്പന്‍ വരെ നട്ടെല്ല് നിവര്‍ത്തി നയിച്ച പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഒരുപാട് അടിസ്ഥാന വര്‍ഗക്കാര്‍ ഇപ്പോഴുമുണ്ട് എന്ന് ഓര്‍ത്താല്‍ നന്ന് . ഒരാള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ അത് വിഭാഗീയതയെ ഇല്ലാതാക്കുമോ ?. അതോ ബോധപൂര്‍വം സി.പി.ഐയുടെ സഖാക്കള്‍ തന്നെ പാര്‍ട്ടിയില്‍ പുതിയ വിഭാഗീയത സൃഷ്ടിക്കുന്നുവോ ?...
മുമ്പ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സുപാലും രാജേന്ദ്രനും നടത്തിയ വാഗ്വാദം ഭിന്നത നീക്കി പുറത്തു വന്നിരുന്നു. ഈ പരസ്യ കലാപത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ പരസ്യ ശിക്ഷാനടപടി പാടില്ലെന്ന് ഒരുകൂട്ടര്‍ വാദിച്ചെങ്കിലും കാനം രാജേന്ദ്രന്‍ പകരം വീട്ടുകയായിരുന്നെന്ന കുറ്റപ്പെടുത്തല്‍ ശക്തമാണ്. സുപാലിന്റെ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.
സ്ഥാനാര്‍ഥിത്വത്തിന് സുപാലിന്റെ അടക്കം പിന്തുണ തേടിയ ജില്ലയിലെ പ്രധാന നേതാവും മന്ത്രി കൂടിയായ അഡ്വ. കെ. രാജുവും സുപാലിനെതിരെയുള്ള നടപടിയെ രഹസ്യമായി അനുകൂലിച്ചു എന്ന ആക്ഷേപവും ശക്തമാണ്.

ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രമുഖ നേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും കൂടിയായ പി.എസ്. സുപാലിനാണ് പുനലൂരില്‍ പാര്‍ട്ടിയിലെ പിന്തുണ. പാര്‍ട്ടി അച്ചടക്ക നടപടിയെന്ന പേരില്‍ സുപാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് തടയിടാനുള്ള ഇസ്മയില്‍ വിഭാഗത്തിന്റെ ആനപ്പകയാണ് സസ്‌പെന്‍ഷനിലൂടെ പുറത്തു വന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം സിപിഎമ്മിനെ കണ്ണടച്ച് സഹായിക്കുന്ന കാനം പക്ഷത്തിന് മേല്‍ക്കോയ്മയുണ്ടാക്കാനാണ് ഏകപക്ഷീയമായ ഈ നടപടി. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരില്‍ ഇഷ്ടക്കാരന് ശാസനയും മറ്റൊരാള്‍ക്ക് സസ്‌പെന്‍ഷനും നല്‍കിയ പാര്‍ട്ടി നടപടിയെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്ഷേപവര്‍ഷം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐക്ക് ജില്ലയില്‍ ഇനി വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച

ഈ കാട്ടു നീതിക്ക് കാലം മറുപടി നല്‍കും തീര്‍ച്ച......
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.