കൊല്ലം പുനലൂരില്‍ മരണക്കെണി ഒരുക്കി കെ.എസ്.ആര്.ടി.സി ജംഗ്ഷന്
മലയോര ഹൈവേയുടെ അശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് നിരവധി പരാതികള്‍ ആണുള്ളത്.മലയോര ഹൈവേയും തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുനലൂര്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷനാണ് ആണ് ഇപ്പോള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നത്.ട്രാഫിക്ക് ഐലണ്ടില് കെ.എസ്.ഈ.ബി.യുടെ നാല് പോസ്റ്റുകള്‍ ഉണ്ട്.
കേരളത്തില്‍ പുനലൂര്‍ അല്ലാതെ മറ്റൊരിടത്തും ഇല്ലാത്ത തുഗ്ളക്ക് പരിഷ്ക്കാരം ആണ് ഈ പോസ്റ്റുകള്‍ ഇത് മാറാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കാതെ ആണ് റോഡ് പണിഞ്ഞത്.
ഇവിടെ രാത്രിയില്‍ മരണക്കെണി ഒരുക്കി കെ.എസ്.ആര്.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നു.
ഇതിനെതിരെ പുനലൂര്‍ ഉള്ള പ്രധാന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ആയ വോയിസ് ഓഫ് പുനലൂര്‍ പ്രവര്‍ത്തകര്‍ ആണ് ആദ്യമായി രംഗത്ത് വന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ ഇവിടെ പ്രതിഷേധ സൂചകമായി ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. ഗ്രൂപ്പ് അംഗങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിച്ചു.എന്നാല്‍ നടപടികള്‍ ഉണ്ടായില്ല എന്ന് വോയിസ് ഓഫ് പുനലൂര്‍ ഗ്രൂപ്പ് അംഗം മാത്യു തോമസ് ഇടക്കുന്നില്‍ പറയുന്നു.
എന്നാല്‍ പതിവ് പോലെ അധികാരികള്‍ പരാതികള്‍ അവഗണിച്ചു.അതിന് ശേഷം ആണ് തൂക്കുപാലത്തിന് സമീപം നടന്ന വാഹന അപകടത്തില്‍ വാളക്കോട് പനമണ്ണറ സ്നേഹാലയത്തില്‍ സ്നേഹ എന്ന പെണ്‍കുട്ടി ദാരുണമായി മരണപ്പെട്ടത്.
ബാരിക്കേഡും ട്രാഫിക് സിഗ്നല്‍ ലൈറ്റും ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ ഇത് വഴി തോന്നിയ പോലെ ആണ് സഞ്ചാരം.ഇത് വഴി യാത്ര ചെയ്യുന്നവര്‍ വീട്ടില്‍ എത്തിയാല്‍ അത് അവരുടെ ഭാഗ്യം കൊണ്ട് മാത്രം.കാല് നട യാത്രക്കാര്‍ക്ക് വേണ്ട സീബ്ര ലൈന്‍ ഇല്ലാത്തതും യാത്രക്കാരില്‍ ഭീതി പരത്തുന്നു.
വഴി യാത്രക്കാര്‍ക്ക് വേണ്ടി സ്ഥാപിച്ച ബോര്‍ഡില്‍ പത്തനാപുരത്ത് നിന്ന് വരുന്നവര്‍ക്ക് കൊട്ടാരക്കര,കൊല്ലം സ്ഥല പ്പേരുകള് എഴുതിയിട്ടില്ല.അത് പോലെ കൊട്ടാരക്കര നിന്ന് വരുന്നവര്‍ക്ക് തെന്മല, പത്തനാപുരം, ചെങ്കോട്ട എന്നീ സ്ഥലത്തെക്കുറിച്ച് ഒന്നും തന്നെ എഴുതിയിട്ടില്ല.
അടിയന്തരമായി ഇവിടെയുള്ള നിര്‍മ്മാണങ്ങള്‍ നടത്തി ട്രാഫിക് പ്രശ്നങ്ങള്‍
പരിഹരിക്കണം എന്ന് മുന്‍ കൌണ്‍സിലര്‍ എന്‍ സുന്ദരേശന് ആവശ്യപ്പെട്ടു.
അതുപോലെ ടിപ്പറുകളും ടോറസുകളും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെപുനലൂര് പട്ടണത്തില്‍ കൂടി ചീറി പായുന്നത് സ്നേഹ എന്ന പെണ്‍കുട്ടിയുടെ മരണ ശേഷം ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു.
ഈ വാഹനങ്ങള്‍ക്ക് വേണ്ട സമയ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും കെ.എസ്.ആര്.ടി.സി ജംഗ്ഷനില്‍ വേണ്ട പരിഷ്കാരങ്ങള്‍ വരുത്തി ജനങ്ങളിലെ ഭീതി അകറ്റണമെന്നും പുനലൂര്‍ നിവാസികള്‍ ആവശ്യപ്പെടുന്നു.
പുനലൂര്‍ ഉള്ള അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ