*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂരിൽ വാഹനാപകടം: യുവതി മരിച്ചു

ഇന്ന് ഉച്ചയോടെ പുനലൂർ തൂക്ക് പാലത്തില്‍ ഇംപീരിയിൽ ബേക്കറിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ വാളക്കോട് പനമണ്ണറ സ്വദേശിനി സ്നേഹാലയത്തില്‍ 19കാരി സ്നേഹ പ്രദീപാണ് മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

മാതാവ് സുജ പ്രദീപിനൊപ്പം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

പിന്നില്‍ നിന്നും അമിത വേഗതയില്‍ എത്തിയ ടോറസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ വശത്ത് കൂടി പോയ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.സ്നേഹ തല്‍ക്ഷണം മരിച്ചു.

മാതാവിനെ പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത്‌ ജോലിയില്‍ ആയിരിക്കുന്ന സ്നേഹയുടെ അച്ഛന്‍ എത്തിയ ശേഷം സംസ്കാരം 9/11/2020 തിങ്കള്‍ ഉച്ചക്ക് നടക്കും.

പരേത പുനലൂര്‍ ന്യൂസ്‌ സി.ഇ.ഓ ജോയി പാസ്റ്റന്റെ അയല്‍വാസിയാണ്..

അച്ഛന്‍ പ്രദീപ്‌,സഹോദരന്‍ പ്രണവ്‌ പ്രദീപ്‌  

അകാലത്തില്‍ പൊലിഞ്ഞ പ്രീയ സ്നേഹ മോള്‍ക്ക് പുനലൂര്‍ ന്യൂസിന്റെ ആദരാഞ്ജലികള്‍.  Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.