പുനലൂര്‍: നഗരസഭ പ്രദേശങ്ങളില്‍ റിംഗ് കമ്ബോസ്റ്റ് പദ്ധതി സ്ഥാപിക്കുന്നതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്ന് പുനലൂര്‍ നഗരസഭ കാര്യലയത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.പദ്ധതി നടത്തിപ്പിന്റെ ടെന്ററില്‍ ഏറ്റവും കുറഞ്ഞ തുക എഴുതിയ കരാറുകാരനെ ഒഴിവാക്കി പകരം കൂടുതല്‍ തുകയ്ക്ക് സര്‍ക്കാര്‍ ഏജന്‍സിക്ക് പണികള്‍ നല്‍കിയെന്ന് ആരോപിച്ചാണ് വിജിലന്‍സിന് പരാതി ലഭിച്ചതെന്ന് വിജിലന്‍സ് വിഭാഗം ഡിവൈ.എസ്.പി കെ.അശോകന് പറഞ്ഞു. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ ഏജന്‍സിക്ക് പണികള്‍ നല്‍കിയതെന്നും പരിശോധക സംഘം കണ്ടെത്തി.എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പദ്ധതി നടത്തിപ്പ് സര്‍ക്കാരിന്റെ പരിഗണക്ക് വിട്ടിരിക്കുകയാണെന്നും കണ്ടെത്തി.സുതാര്യതയോട് കൂടി പണികള്‍ ആരംഭിക്കാന്‍ വേണ്ടി പദ്ധതി നടത്തിപ്പ് ഇപ്പോള്‍ പൂര്‍ണമായും നിറുത്തിവച്ചിരിക്കുകയാണെന്നും ഡിവൈ.എസ്.പി.പറഞ്ഞു.ഫണ്ട് ചെലവഴിച്ചിട്ടില്ലെന്നും വിജിലന്‍സ് വിഭാഗം കണ്ടെത്തി.ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5.15 വരെ തുടര്‍ന്നു.തഹസീല്‍ദാര്‍ കുമാരി, വിജിലന്‍സ് വിഭാഗം എസ്.ഐമാരായ ഹരികുമാര്‍,ജയഘോഷ്, നവാസ്, ബാബുകുട്ടന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ