*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നെയ്യഭിഷേകവും പമ്പ സ്‌നാനവുമില്ല; ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നു, അയ്യപ്പ സേവാസമാജം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം ഉണ്ടാക്കുന്ന തരത്തിലുളള തീര്‍ത്ഥാടനയാത്ര ഭക്തര്‍ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌ത് അയ്യപ്പസേവാ സമാജം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണമെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണ്. നെയ്യഭിഷേകം, പമ്ബാ സ്‌നാനം ഉള്‍പ്പടെയുളള ചടങ്ങുകളില്‍ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കള്‍ അറിയിച്ചു.
ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം എട്ടിന് അയ്യപ്പ മഹാസംഗമം നടത്താനാണ് അയ്യപ്പസേവാ സമാജത്തിന്റെ തീരുമാനം. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക. കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും.

ശബരിമലയിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയിടാന്‍ മാത്രം നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ താത്പര്യമില്ല. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോര്‍ഡും സര്‍ക്കാരും തീരുമാനം പുന:പരിശോധിക്കണമെന്നാണ് അയ്യപ്പസേവാ സമാജത്തിന്റെ ആവശ്യം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.