TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ സ്പെയര്‍പാഴ്സ് സ്ഥാപനത്തില്‍ തീപടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം.

കൊല്ലം കുളത്തൂപ്പുഴ സ്പെയര്‍പാഴ്സ് സ്ഥാപനത്തില്‍ തീപടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം. 

സ്പെയര്‍പാഴ്സ് സ്ഥാപനത്തിലും സമീപത്തെ ആട്ടോ മൊബൈല്‍ ആന്‍റ് വര്‍ക്ക് ഷോപ്പ് യൂണിയന്‍ കമ്മിറ്റി ആഫീസ് എന്നീ സ്ഥാപനങ്ങളില്‍ തീപടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം. 

അഞ്ചല്‍ കുളത്തൂപ്പുഴ പാതയില്‍ വലിയേല ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

രണ്ട് സ്ഥാപനങ്ങളും അടച്ചിട്ട നിലയിലായിരുന്നു.ഉടമ അയ്യപ്പന്‍ സ്ഥാപനത്തിന്‍റെ പുറകിലായുളള തന്‍റെ ട്യൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ തൊഴിലാളികളോടൊപ്പം എത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായി അഗ്നിക്കിരയായി. 

മൂന്ന് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് പോലീസ് കണക്കാക്കുന്നത്. ഓയില്‍ ടിന്നിലും മറ്റും തീപടര്‍ന്ന് പൊട്ടി തെറിച്ചതിനാല്‍ അപകടം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് സമീപത്തേയ്ക്ക് അടുക്കാനായില്ല.

സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് തീപടരുന്നത് നിയന്ത്രിച്ചതിനാല്‍ നഷ്ടത്തിന്‍റെ വ്യാപ്തി കുറയ്ക്കാനായി. 

വര്‍ക്ക്ഷോപ്പ് യൂണിയനിലെ ഫര്‍ണിച്ചറുകളും അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകളും പൂര്‍ണ്ണമായി കത്തി കരിഞ്ഞു. വൈദ്യുത മീറ്ററില്‍ നിന്നും തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പുനലൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയപ്പോഴേയ്ക്കും നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. 

വൈദ്യുതവകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിശ്ചേദിച്ച് അപകടഭീഷണി ഒഴിവാക്കി കുളത്തൂപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു. 

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.