*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം തെന്മലയില്‍ സഞ്ചാരികളുടെ തിരക്കിലമർന്ന് കിഴക്കൻമേഖല; പാലരുവിയില്‍ കുളിക്കാൻ അവസരമില്ല, ജലപാതം കണ്ടു മടങ്ങാം.


കൊല്ലം തെന്മലയില്‍ സഞ്ചാരികളുടെ തിരക്ക് പാലരുവിയില്‍ കുളിക്കാൻ അവസരമില്ല, ...ജലപാതം കണ്ടു മടങ്ങാം.

കിഴക്കൻമേഖലയിൽ സഞ്ചാരികളുടെ തിരക്കേറുന്നു; തെന്മല, ശെന്തുരുണി ഇക്കോടൂറിസം എന്നിവിടങ്ങളെല്ലാം സഞ്ചാരികളാൽ നിറയുന്നു. പാലരുവി ജലപാതയില്‍ കുളിക്കാൻ അവസരമില്ല. തെന്മലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികളെ ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയാണ്.

ഒരുമിച്ചുള്ള പാക്കേജ്‌ ടിക്കറ്റ് ആണ് നല്‍കുന്നതെന്നും മാന്‍പാര്‍ക്ക് തുടങ്ങിയവ ഒറ്റയ്ക്ക് കാണാന്‍ ഉള്ള ടിക്കറ്റ് നല്‍കാത്തത് ബുദ്ധിമുട്ട് ആകുന്നു എന്നും വിനോദ സഞ്ചാരികള്‍ക്ക് പരാതിയുണ്ട്.

ശനി ഞായര്‍ ദിവസങ്ങളില്‍ ചങ്ങാടം, ബോട്ടിങ്, കുട്ടവഞ്ചി എന്നിവയിലെ സവാരിക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു. 25 സീറ്റുള്ള ബോട്ടിൽ പകുതി സഞ്ചാരികളെ മാത്രമേ ഇപ്പോൾ അനുവദിക്കുന്നുള്ളൂ. ദിവസവും 2 സവാരി മാത്രമാണ് നടത്തുന്നത്. തുരുത്തുകളില്‍ രാത്രി താമസിക്കാന്‍ ഉള്ള സൌകര്യവും ഉണ്ട്.

ഓരോ സവാരി കഴിഞ്ഞ് ബോട്ടും, ജാക്കറ്റും,കുട്ടവഞ്ചിയും അണുനശീകരണം നടത്തും. കോവിഡ് മാനദണ്ഡം പാലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനാൽ കടുത്ത നിബന്ധനകളാണ് ഇക്കോടൂറിസം നിർദേശിച്ചിരിക്കുന്നത്.

മുളം ചങ്ങാടം,കുട്ടവഞ്ചി,ബോട്ട് തുടങ്ങിയവയിലെ വനംവകുപ്പ് ജീവനക്കാര്‍ പ്രശംസ അര്‍ഹിക്കുന്ന ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് ശ്രദ്ധ നേടുന്നു.വനംവകുപ്പിന്റെ സര്‍വീസ്‌ ആണ് ഏറ്റവും പ്രശംസ അര്‍ഹിക്കുന്നത്. വനം വകുപ്പിന്റെ ബോട്ട് സാവാരി വളരെ മാനസിക സന്തോഷം നല്‍കി എന്ന് സഞ്ചാരികള്‍ പറയുന്നു.

എന്നാല്‍ ടൂറിസം വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെക്ക് ഡാമിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഗേറ്റില്‍ ഉള്ള കാവല്‍ക്കാരന്‍ വിനോദ സഞ്ചാരികളെ ഗേറ്റ് തുറക്കാന്‍ അനുമതിയില്ല എന്ന കാരണം പറഞ്ഞു വളരെ മോശമായി പെരുമാറി തിരിച്ചയക്കുക പതിവാണെന്നും ഇത് വിനോദ സഞ്ചാരത്തെ കാര്യമായി ബാധിക്കുന്നു എന്നും നാട്ടുകാര്‍ പറയുന്നു. 

പാലരുവി ജലപാതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. കുളിക്കാൻ അനുമതി നൽകിയിട്ടില്ല. ജലപാതം കണ്ടു മടങ്ങാം. തെന്മല പരപ്പാർ അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിലും സഞ്ചാരികളുടെ തിരക്കാണ്. പതിമൂന്നുകണ്ണറ, ലുക്കൗട്ട് തടയണ എന്നിവടങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.