*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തേവർകുന്ന് ക്രഷർ യൂണിറ്റിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടമൺ വില്ലേജ്‌ ഓഫീസിന് മുമ്പിൽ നിൽപ്പു സമരം

തേവർ കുന്ന് ക്രഷർ യൂണിറ്റിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടമൺ വില്ലേജ്‌ ഓഫീസിന് മുമ്പിൽ നിൽപ്പു സമരം. 

തേവർ കുന്ന് ക്രഷർ യൂണിറ്റുടമകൾ യാതൊരു വിധ നിയമങ്ങളും പാലിക്കാതെയാണ് അനധ്യ കൃതമായി കുന്നിടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നില നിൽക്കെ, ഹൈക്കോടതിയുടെ ഓർഡർ ഉണ്ടെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ഈ നിയമ ലംഘനങ്ങൾ നടത്തി വരുന്നത്‌. റവന്യു ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മൗനാനുവാദത്തോട് കൂടിയാണ് ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ ഇവിടെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഈ ക്രഷർ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇടമൺ വില്ലേജ് ഓഫീസിന് മുമ്പിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്.

D. പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഈ സമരം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. താഹിറ ഷെരീഫ് ഉത്ഘാടനം ചെയ്തു.തുടർന്ന് മുൻ ജില്ലാ പഞ്ചായത്തംഗം Adv. S.E. സജ്ഞയ് ഖാൻ ,B. വർഗീസ്, A. കുഞ്ഞു മൈതീൻ, അനീഷ് തൊടിയിൽ, ശ്രീമതി, മേഴ്സി എന്നിവർ സംസാരിക്കുകയും
ശ്രീമതി, രമ്യാ രാജീവ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വരുo ദിവസങ്ങളിൽ ക്രഷറിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സമരസമിതി തീരുമാനമെടുത്തു.പ്രതിക്ഷേധ സമരത്തിൽ ജോൺ കോശി, ജറീഷ് ഇടമൺ, ഷിജു മാത്യു, ഷാനവാസ് വെള്ളിമല, ഹബീബുള്ള, സലിം തുടങ്ങിയവർ പങ്കെടുത്തു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ഈ പ്രതിക്ഷേധ പരിപാടി വൈകിട്ട് 3.30-ഓടെ അവസാനിപ്പിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.