2018 മാർച്ച് 24 -ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കരവാളൂർ ,വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തൻ വീട്ടിൽ അനിലാൽ- ഗിരിജ ദമ്പതികളുടെ മകനും,
പത്താം ക്ലാസ് വിദ്യാർത്ഥിയുമായിരുന്ന ജിഷ്ണു ലാലിൻറെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ പുനലൂർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തിയത്.
2018 മാർച്ച് 23 ന് ജിഷ്ണുവിനെ കാണാതാവുകയും തുടർന്ന് 24 ന് മൃതദേഹം വീട്ടിൽ നിന്ന് 4 കിലോമീറ്റർ ദൂരെ കനാലിൽ കണ്ടെത്തുകയുമായിരുന്നു.
സംഭവ ദിവസം വൈകിട്ട് ആറരയോടെ പ്രദേശത്തു കൂടി മൂന്ന് നാല് ആളുകൾ ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു പോകുന്നതായും ,മരണത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി പിതാവ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു.
രണ്ടു വർഷമായി അദ്ദേഹം വിവിധ അധികാരികളെ കാണുകയും നിരവധി തവണ പോലീസ് സ്റ്റേഷനില്‍ കേറി ഇറങ്ങിയിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഇതിനെ തുടർന്ന് കേസ് സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗൺസില്‍ രൂപീകരിച്ചിരിക്കുന്നത്.അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യാന്‍ ആണ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനം.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുനലൂർ പോലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ, വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കളും നാട്ടുകാരും പങ്കെടുത്തു.
വെഞ്ചേമ്പ് കനാലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണു ലാലിൻ്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമരമുഖത്ത്
കൊല്ലം പുനലൂര്‍ വെഞ്ചേമ്പ് കനാലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണു
ലാലിൻ്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമരമുഖത്ത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ