ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ പതിനഞ്ച്കാരിക്ക് പീഡനം; കേസെടുത്തതിന് പിറകെ പ്രതി മുങ്ങി....15-year-old girl molested in Kollam; Defendant drowned after the case was filed

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ പതിനഞ്ച്കാരിക്ക് പീഡനം; കേസെടുത്തതിന് പിറകെ പ്രതി മുങ്ങി

കൊല്ലം കടക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്ബത്തിയേഴുകാരന്‍ പീഡിപ്പിച്ചതായി പരാതി. പോലീസ് കേസെടുത്തതിന് പിറകെ ഇയാള്‍ മുങ്ങി. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടക്കല്‍ സ്വദേശിനി ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിടെ ശരീരമാസകലം പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിശദപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സമീപവാസിയായ അമ്ബത്തിയേഴുകാരന്റെ പേര് കുട്ടി പറഞ്ഞത്. പോലീസ് കേസെടുത്തെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.