ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നായയെ കെട്ടിവലിച്ച സംഭവം, "കൊടും ക്രൂരതയ്‌ക്ക്‌ "പിഴ വെറും 50 രൂപ...The dog was tied up and fined just Rs 50 for "extreme cruelty"

നായയെ കെട്ടിവലിച്ച സംഭവം, "കൊടും ക്രൂരതയ്‌ക്ക്‌ "പിഴ വെറും 50 രൂപ

കൊച്ചി: അങ്കമാലി അത്താണിയില്‍ കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയായ യൂസഫിനെതിരേ എടുത്തിരിക്കുന്നത് 50 രൂപ മാത്രം പിഴ ചുമത്താവുന്ന വകുപ്പ് ‌. ചെങ്ങമനാട് പോലീസ് ആണ് നിസാര വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത് .അനിമല്‍ ലീഗല്‍ ഫോഴ്‌സ്‌ നടത്തിയ അന്വേഷണത്തിലാണ്‌ 50 രൂപയുടെ വകുപ്പുകള്‍ മാത്രമാണ്‌ എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു കണ്ടെത്തിയത്.ഐ.പി.സി. 428/429 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും നായയെ കൊന്നാലോ അംഗവൈകല്യം സംഭവിപ്പിച്ചാലോ മാത്രമേ ഈ വകുപ്പുകള്‍ പ്രകാരം കോടതിക്ക്‌ പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കൂ.അതേസമയം ,മനഃപൂര്‍വം നായയെ കൊല്ലാന്‍ ശ്രമിച്ചതിനും ഉപേക്ഷിച്ചതിനും വാഹനം കുറ്റകൃത്യത്തിന്‌ ഉപയോഗിച്ചതിനും എട്ടോളം വകുപ്പുകള്‍ പ്രകാരം വിചാരണ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ അനിമല്‍ ലീഗല്‍ ഫോഴ്‌സ്‌ ജനറല്‍ സെക്രട്ടറി ഏംഗല്‍സ്‌ നായര്‍ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.