ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാഭരണകൂടം ഊരിലേയ്ക്ക് പദ്ധതിഫലംകണ്ടു. കുളത്തൂപ്പുഴ ആദിവാസി കോളനിക്കുളളിലെ വീടുകള്‍ക്ക് അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി തുടങ്ങി.

ജില്ലാഭരണകൂടം ഊരിലേയ്ക്ക് പദ്ധതിഫലംകണ്ടു. കുളത്തൂപ്പുഴ ആദിവാസി കോളനിക്കുളളിലെ വീടുകള്‍ക്ക് അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി തുടങ്ങി. ബുറെവിചുഴലിക്കാറ്റ് പ്രദേശത്ത് നാശം വിതയ്ക്കുമെന്ന് മുന്നില്‍ കണ്ടാണ് വനവകുപ്പിന്‍റെ അടിയന്തര നടപടി.

ജില്ലയിലെ ആദിവാസി കോളനികളിലെ ദുരിതങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കി പരിഹാരം തേടുന്നതിനായി നടപ്പിലാക്കിയ ജില്ലാഭരണ കൂടം ഊരിലേയ്ക്ക് പദ്ധതി ഫലം കണ്ടു. വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാകളക്ടര്‍ ബി.അബ്ദുല്‍നാസറിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കടമാന്‍കോട് ആദിവാസി കോളനിക്കുളളില്‍ വച്ച് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ ഊരുനിവാസികള്‍ക്ക് ഭീഷണിയായ മരംങ്ങള്‍ നീക്കം ചെയ്യാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശം നല്‍കിയത്. 

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ലാതായതോടെ വനവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നങ്കിലും വനംവകുപ്പ് കനിഞ്ഞില്ല. എന്നാല്‍ ചുഴലിക്കാറ്റ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലാദുരന്തനിവാരണ സമിതിയുടെ കര്‍ശന നിര്‍ദേശമാണ് കടമാന്‍കോട് നിവാസികള്‍ക്ക് ഇപ്പോള്‍ തുണയായത്.
വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൈവശ രേഖകള്‍ കൈമാറി ഇവര്‍ തലമുറകളായി അനുഭവാവകാശത്തില്‍ കഴിഞ്ഞ് വരുന്നഭൂ മിയിലെ മരങ്ങള്‍ നീക്കം ചെയ്യാന്‍ അവകാശമില്ലന്ന് മാത്രമല്ല അനുമതി തേടിയിട്ടും മുറിച്ച് നീക്കാന്‍ വനവകുപ്പ് തയ്യാറാകാത്തതാണ് ആദിവസികളെ ചൊടുപ്പിക്കുന്നത്. 

അഞ്ചല്‍,കുളത്തൂപ്പുഴ,തെന്മല വനം റെയിഞ്ചുകളിലായ് വ്യാപിച്ചു കിടക്കുന്ന കടമാന്‍കോട്, കുഴവിയോട്, ചെറുകര, വില്ലുമല, കുളമ്പി, കല്ലുപച്ച, വട്ടകരിക്കം തുടങ്ങി ഒട്ടേറെ ആദിവാസി കോളനികളിലായ് നൂറുകണക്കിന് മരങ്ങളാണ് ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ് ഇവരുടെ വീടിനു മുകളിലേയ്ക്ക് പടര്‍ന്ന് പന്തലിച്ച് അപകടഭീഷണിയായ് വളരുന്നത്. 

കാറ്റൊന്നു ആഞ്ഞു വീശിയാലോ മഴയൊന്നു ചാറിയാലൊ ആദിവാസി കുടിലുകളില്‍ നെഞ്ചിടിപ്പോടെയാണ് കഴിഞ്ഞിരുന്നത്. ചുഴലിക്കാറ്റ് പ്രദേശത്ത് ഭീഷണി നേരിടുമെന്ന് മുന്നില്‍ കണ്ടാണ് വനം വകുപ്പിന്‍റെ ഇപ്പോഴത്തെ അടിയന്തര നടപടി.
കാലപ്പഴക്കത്താല്‍ മരചുവടുകള്‍ പലതും ദ്രവിച്ച് മണ്ണൊലിച്ചു പോയി നിലം പൊത്താറയ അവസ്ഥയിലായതോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം ഭരവാഹികളായ വീരാത്മജന്‍ കാണി,സുനീഷ് കുമാര്‍,ശോഭന കുമാരി,പ്രസന്ന എന്നിവര്‍‍ അറിയിച്ചു
23 മരം മുറിയ്ക്കാൻ അനുമതി ലഭിച്ചിട്ട് 12 എണ്ണം മാത്രമാണ് മുറിച്ച് നീക്കിയത് ബക്കി ഇനിയും അപകട ഭീഷണിയായി നില നിൽക്കുന്നതായി ഇവർ പറയുന്നു.

The district administration went to Ur and saw the results of the project. Steps have been taken to cut down trees threatening the houses in the Kulathupuzha tribal colony. The forest department has taken immediate action in anticipation of the devastation caused by Hurricane Bure.

The project was implemented by the district administration to find a solution to the problems of the tribal colonies in the district. The forest department has started clearing trees threatening houses.

In February this year, the Forest Department was directed to remove the trees threatening the villagers in a grievance redressal court held under the chairmanship of District Collector B. Abdul Nasser in collaboration with various departments within the Kadamankode tribal colony.

But months later, no action was taken and the forest department did not show any remorse. However, the residents of Kadamankode are now being helped by the strict instructions of the District Disaster Management Committee as part of cyclone prevention. 

According to the Forest Rights Act, the adivasis are not entitled to remove the trees on the land that they have inherited for generations by handing over their documents to the adivasis.

Hundreds of trees in several tribal colonies such as Kadamankode, Kuzhaviyodu, Cherukara, Villumala, Kulambi, Kallupachcha and Vattakarikam, which are spread over the Anchal, Kulathupuzha and Thenmala forest ranges, are threatening the lives and property of the adivasis. 

The adivasi huts were in a state of turmoil when the wind blew or the rain fell. The Forest Department is taking immediate action in view of the threat posed by the cyclone in the area.

Adivasi Kanikar Samyukta Sangham trustees Veeratmajan Kani, Suneesh Kumar, Shobhana Kumari and Prasanna said that the complaint was lodged after the tree stumps had rotted away due to age and the ground was covered with mud. 

They say 23 trees have been cleared and only 12 have been cut down, leaving Bucky still at risk.


  

 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.