അഗസ്ത്യക്കോട് കുശിനിമുക്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജയുടെ കാർ എല്‍.ഡി.എഫ് പ്രവർത്തകർ തടഞ്ഞ് നിർത്തി കാറിന് നേരെ അക്രമം നടത്തി എന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജ പറഞ്ഞു.
അക്രമത്തിൽ കാറിന്റെ മുൻ വശത്തെ ചില്ല് ഭാഗികമായി തകർന്നു.എൽ. ഡി എഫ് സ്ഥാനാർഥിയുടെ ഭർത്താവ് പോലീസ് സേനയിൽ ഉള്ളതിനാൽ അഞ്ചൽ സി. ഐ വിഷയത്തിൽ ഇടപെട്ടില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
സംഭവത്തിൽ നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ കുശിനി മുക്കിൽ അഗസ്ത്യക്കേട് ആലഞ്ചേരി റോഡ് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമകാലയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
ഉപരോധം അരമണിക്കൂറോളം നീണ്ടു. അഞ്ചൽ സി ഐ അനിൽകുമാർ സ്ഥലത്തെത്തി നേതാക്കളും മായി നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് റോഡ് ഉപരോധം അവസാനിപ്പിച്ചു.
എന്നാൽ സംഭവത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർക്ക് പങ്കില്ലന്ന് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നേതാക്കളും പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ചാമക്കാല ജ്യോതികുമാർ, അഞ്ചൽ സോമൻ, സേതുനാഥ്, ശ്രീകുമാർ, പ്രദീപ് കുമാർ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ എന്നിവർ നേതൃത്യം നൽകി.
അഞ്ചൽ പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് സംഘർഷം ഉണ്ടാകാതിരിയ്ക്കാൻ പോലീസ് ക്യാമ്പ് ചെയ്ത് വരുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ