അഞ്ചൽ വെസ്റ്റ് ഗവ സ്കൂളിലാണ് ഈ.വി.എം മിഷൻ സജ്ജീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അഞ്ചൽ ബ്ലോക്കിലെ വരണാധികാരി തെൻമല DF0 ഡി രതീഷ് ഐ.എഫ് എസിന്റെ നേതൃത്വത്തിലാണ് ഇ.വി.എം മിഷനുകൾ കമ്മീഷൻ ചെയുന്നത്.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകളിലേക്കാവശ്യമായ വോട്ടിംഗ് ഉപകരണങ്ങളാണ് അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സജ്ജീകരിക്കുന്നത്.
ഇതിനായി 43 ടേബിളുകൾ ഒരുക്കിയാണ് വിവിധ പഞ്ചായത്തുകളിലേക്ക് 6 വോട്ടിംഗ് യന്ത്രങ്ങൾ വീതം സജ്ജീകരിക്കുന്നത്. ഇലക്ഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഉദ്യോഗസ്ഥർ.
ആവശ്യമായ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നും ഓരോ പഞ്ചായത്തിലേക്കും ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങൾ ഉടൻ സജ്ജമാകുമെന്നും അഞ്ചൽ ബ്ലോക്ക് വരണാധികാരി ഡി. രതീഷ് IFS പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇലക്ഷൻ പ്രചരണം കൊടുമ്പിരി ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമാക്കുന്ന തിരക്കിലാണ് . ഏഴാം തീയതി അതാത് പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ