ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയില്‍ ; കോവിഡ് ബാധിതരില്‍ അപൂര്‍വ ഫം​ഗസ് ബാധ ; മരണ കാരണമായേക്കുന്നതെന്ന് മുന്നറിയിപ്പ്.As the eyeball bulges outwards; Rare fungal infection in Kovid sufferers; Warning of possible death

നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയില്‍ ; കോവിഡ് ബാധിതരില്‍ അപൂര്‍വ ഫം​ഗസ് ബാധ ; മരണ കാരണമായേക്കുന്നതെന്ന് മുന്നറിയിപ്പ്
അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ കോവിഡ് ബാധിതരില്‍ കണ്ടു വരുന്നതായി ഡോക്ടര്‍മാര്‍. മരണ കാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് കണ്ടെത്തിയത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്നതാണ് ഈ ഫം​ഗസ് ബാധയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് ബാധിതരായ അഞ്ച് രോഗികളിലാണ് അപൂര്‍വ ഫം​ഗസ് ബാധ കണ്ടെത്തിയതെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി.രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണെന്നും ഡോക്ടര്‍ റാണ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് മുക്തരായ 19 ആളുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഫംഗസ് ബാധ കണ്ടെത്തിയെന്ന് ഡോ. അതുല്‍ പട്ടേല്‍ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂര്‍വ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.