ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ച പോലീസുകാരനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. Locals beat up a policeman who grabbed a woman waiting for a bus

ചെന്നൈ : മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്. ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദനേറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. വിസമ്മതിച്ചതോടെ കയറിപിടിച്ചു. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ രാജുവിനെ തല്ലിച്ചതച്ചത്.

സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.