*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം...Certificates of more than 3,000 engineers forged in Saudi Arabia

സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച്‌ വ്യാജന്മാരെ പിടികൂടുന്നത്. അതേ സമയം വിദേശ എഞ്ചിനിയര്‍മാര്‍ക്ക് പ്രഫഷണല്‍ പരീക്ഷ നടത്താന്‍ മുനിസിപ്പല്‍ മന്ത്രാലയം കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് എഞ്ചിനിയറിംഗ് പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് വ്യാജന്‍മാരെ പിടികൂടിയത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് ആധികാരികത ഉറപ്പ് വരുത്തിയത്. മൂവായിരത്തിലധികം പേര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവര്‍ സമര്‍പ്പിച്ച എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് അധികവും വ്യാജമാണെന്ന് തെളിഞ്ഞത്. 

പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫര്‍ഹാന്‍ അല്‍ശമ്മാരി പറഞ്ഞു. രാജ്യത്ത് വിദേശികള്‍ക്ക് എഞ്ചിനിയറിംഗ് തസ്തികയില്‍ ജോലി ചെയ്യാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഇത് കാണിക്കുന്നതിനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച്‌ വരുന്നത്.

എന്നാല്‍ ഇത്തരക്കാരെ പിടികൂടിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ജയില്‍ ശിക്ഷയും ഒപ്പം ആജീവനാന്ത വിലക്കോടെയുള്ള നാട് കടത്തലും അനുഭവിക്കേണ്ടി വരും. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് എഞ്ചിനിയറിംഗ് കൗണ്‍സില്‍ ജി.സി.സി യിലെ അറബ് യൂണിയനുകളുമായി ഏകോപനം നടത്തി വരുന്നതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ഇതിനിടെ വിദേശ എഞ്ചിനിയര്‍മാര്‍ക്ക് പ്രൊഫഷനല്‍ പരീക്ഷ നടത്തുന്നതിന് മുനിസിപ്പല്‍ മന്ത്രാലയം കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.